സ്വകാര്യ ഭാഗങ്ങളിൽ മുറിവ് ; വയോധികയായ ഭിന്നശേഷിക്കാരിയെ കൊന്നത് ബലാത്സംഗം ചെയ്തതിനു ശേഷം...!
തിരുവനന്തപുരം മംഗലപുരത്ത് വയോധികയായ ഭിന്നശേഷിക്കാരിയെ കൊന്നത് ബലാത്സംഗം ചെയ്തതിനു ശേഷമെന്ന് കണ്ടെത്തൽ. പോസ്റ്റ്‌മോർട്ടത്തിലാണ് ബലാത്സംഗം സ്ഥിരീകരിച്ചത്. പോത്തന്‍കോട് കൊയ്ത്തൂര്‍ക്കോണത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ ചൊവ്വാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു .
പ്രതി പോത്തന്‍കോട് സ്വദേശി തൗഫീഖിനെ പൊലീസ് പിടികൂടിയിരുന്നു. പോക്സോ അടക്കം നിരവധി കേസുകളിൽ പ്രതിയായ തൗഫീഖ് സംശയാസ്‌പദമായ സാഹചര്യത്തിൽ പ്രദേശത്ത് കറങ്ങി നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. വയോധികയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് പ്രതി ക്രൂരമായി പീഡിപ്പിച്ചു. കൊലപാതക ശേഷം മോഷ്ടിച്ച, കമ്മല്‍ വിറ്റ പണവുമായി മടങ്ങുന്നതിനിടെയാണ് പ്രതി പിടിയിലായത്.
മാനസിക വെല്ലുവിളി നേരിടുന്ന വയോധിക പട്ടാപ്പകലാണ് ബലാല്‍സംഘത്തിന് ഇരയായി വീട്ടുമുറ്റത്ത് കൊല്ലപ്പെട്ടത്. തലയ്ക്ക് ഏറ്റ ക്ഷതമാണ് മരണകാരണം. കൊലപാതക ശേഷം ഇവരുടെ കമ്മലും പ്രതി കൈക്കലാക്കി. കൊയ്ത്തൂര്‌ക്കോണത്ത് ഒറ്റക്ക് താമസിക്കുന്ന 67കാരിയെ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് വീട്ടില്‍ നിന്ന് ഇരുപത് മീറ്റര്‍ അകലെ ബന്ധുവിന്റെ പറമ്പില്‍ മരിച്ചനിലയില്‍ കണ്ടത്. ഉടുമുണ്ടുകൊണ്ട് ശരീരം മൂടിയ നിലയിലായിരുന്നു മൃതദേഹം.
https://www.facebook.com/Malayalivartha