ആല്‍വിന്റെ മരണം: തലയ്ക്കു പിന്നിലേറ്റ ക്ഷതമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
റീല്‍സ് എടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് വടകര സ്വദേശി ആല്‍വിന്‍ (20) മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നു. തലയ്ക്കു പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വാരിയെല്ലുകള്‍ പൊട്ടിയിട്ടുണ്ട്. കൂടാതെ, ആന്തരിക രക്തസ്രാവമുണ്ടായിട്ടുണ്ട്. കാറോടിച്ച സാബിദിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. അറസ്റ്റും രേഖപ്പെടുത്തി.
'റീല്‍സ്' തയാറാക്കാനായി കാറുകള്‍ അമിതവേഗത്തില്‍ കുതിക്കുകയായിരുന്നു. രാവിലെ ഏഴോടെയാണു ആല്‍വിനും സംഘവും വെള്ളയില്‍ സ്റ്റേഷനു മുന്‍വശത്തുള്ള റോഡില്‍ എത്തിയത്. ആല്‍വിനെ സ്റ്റേഷനു മുന്‍പില്‍ ഇറക്കിയ ശേഷം കാറുകള്‍ മുന്നോട്ടു പോയി തിരിഞ്ഞു വരികയായിരുന്നു.
അപ്പോഴേക്കും ആല്‍വിന്‍ റോഡിന്റെ മധ്യത്തില്‍ നിന്നു ചിത്രീകരണം ആരംഭിച്ചു. അതിവേഗത്തില്‍ കുതിച്ചു വരുന്ന കാറുകള്‍ കണ്ട് ആല്‍വിന്‍ പരിഭ്രാന്തനായി റോഡരികിലേക്കു മാറിയെങ്കിലും കാര്‍ ഇടിച്ചു. ഉയരത്തിലേക്കു തെറിച്ച ആല്‍വിന്‍ റോഡില്‍ തലയടിച്ചു വീണു. നട്ടെല്ലിനും പരുക്കേറ്റു. കാറുകളിലുണ്ടായിരുന്നവര്‍ ഉടന്‍ ആല്‍വിനെ എടുത്തു കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.
https://www.facebook.com/Malayalivartha