ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കള്‍ മുങ്ങിമരിച്ചു
തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കള്‍ മുങ്ങിമരിച്ചു. ഉള്ളൂര്‍ തുറുവിയ്ക്കല്‍ ക്ഷേത്രക്കുളത്തിലിറങ്ങിയ രണ്ടു പേരാണ് മുങ്ങിമരിച്ചത്. ഓട്ടോ ഡ്രൈവര്‍മാരായ പാറോട്ടുകോണം സ്വദേശികളായ ജയന്‍, പ്രകാശന്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ രക്ഷപെട്ടു. ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം.
സുഹൃത്തുക്കളായ മൂന്നുപേരും കുളത്തില്‍ കുളിക്കാനിറങ്ങിയതും മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാരാണ് മൂവരെയും പുറത്തെടുത്തത്. ആഴം കൂടുതലായതിനാല്‍ ആളുകള്‍ ഇറങ്ങാതിരിക്കാന്‍ ചുറ്റുമതിലും ഗേറ്റും ഇട്ടിരുന്ന ക്ഷേത്ര കുളത്തിലാണ് ഇവര്‍ ഇറങ്ങിയത്. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha