ഹേമ കമ്മിറ്റി അന്വേഷണത്തിന് എതിരെ ഒരു നടി കൂടി രംഗത്ത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴിയെ അടിസ്ഥാനമാക്കിയുള്ള അന്വേഷണം ചോദ്യം ചെയ്ത് ഒരു നടികൂടി രംഗത്ത്. ഇത് സംബന്ധിച്ച് സുപ്രീംകോടതിയിലുള്ള ഹര്‍ജിയില്‍ കക്ഷിചേരാന്‍ നടി അപേക്ഷ നല്‍കി. മൊഴിയില്‍ കൃത്രിമത്വം നടന്നതായി സംശയിക്കുന്നുവെന്നും എസ്.ഐ.ടി ഇതുവരെയും തന്നെ സമീപിച്ചിട്ടില്ലെന്നും നടി ഹര്‍ജിയില്‍ പറയുന്നു.
നേരത്തെ നടി മാലാ പാര്‍വതിയും ഹേമ കമ്മിറ്റി അന്വേഷണത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മൊഴി നല്‍കിയപ്പോള്‍ എല്ലാ കാര്യങ്ങളും രഹസ്യമായിരിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നുവെന്ന് മാല പാര്‍വതി വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ തന്റെ സ്വകാര്യതയെ കുറിച്ച് ആശങ്കയുണ്ടെന്നും മാലാ പാര്‍വതി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
അതിനിടെ മാല പാര്‍വതിയുടെ ഹര്‍ജിയില്‍ നോട്ടീസ് അയക്കുന്നതിനെ എതിര്‍ത്ത് ഡബ്ല്യു.സി.സി രംഗത്തെത്തിയിരുന്നു. സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി അപ്രസക്തമാണെന്നും ഡബ്ല്യു.സി.സി ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സംഘടന അപേക്ഷ നല്‍കിയിട്ടുണ്ട്.
അതേസമയം സംസ്ഥാന വനിതാ കമ്മിഷന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കാന്‍ പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. എസ്.ഐ.ടി അന്വേഷണം റദ്ദാക്കിയാല്‍ പല ഇരകളുടെയും മൗലിക അവകാശം ലംഘിക്കപ്പെടുമെന്നും കമ്മിഷന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha