പരക്കംപാഞ്ഞ് ആളുകള്‍... വാട്സാപ്പ്, ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം എന്നിവ ലോകവ്യാപകമായി ബുധനാഴ്ച പണിമുടക്കി; ഏതാണ്ട് അന്‍പതിനായിരത്തിലധികം പേര്‍ പ്രശ്നങ്ങള്‍ നേരിട്ടതായി പരാതിപ്പെട്ടു
സാമൂഹിക മാധ്യമ ആപ്ലിക്കേഷനുകളായ വാട്സാപ്പ്, ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം എന്നിവ ഒരു നിമിഷത്തേയ്‌ക്കെങ്കിലും നിശ്ചലമാകുന്നത് ചിന്തിക്കാന്‍ പറ്റില്ല. എന്നാല്‍ ഒരുമിച്ചത് സംഭവിച്ചു. വാട്സാപ്പ്, ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം എന്നിവ ബുധനാഴ്ച പണിമുടക്കി. ലോകവ്യാപകമായുള്ള ഉപയോക്താക്കള്‍ക്ക് ബുധനാഴ്ച ആശയവിനിമയം നടത്തുന്നതിലും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സം നേരിട്ടു.
മൊബൈലിലും ഡെസ്‌ക്ടോപ്പിലും പ്രശ്നമുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡൗണ്‍ ഡിറ്റക്ടര്‍ എന്ന വെബ്സൈറ്റ് നല്‍കുന്ന വിവരപ്രകാരമാണെങ്കില്‍ ഏതാണ്ട് അന്‍പതിനായിരത്തിലധികം പേര്‍ പ്രശ്നങ്ങള്‍ നേരിട്ടതായി പരാതിപ്പെട്ടിട്ടുണ്ട്. ഇരുപത്തയ്യായിരത്തോളം പേര്‍ക്ക് പോസ്റ്റുകള്‍ സ്വീകരിക്കാനോ അപ്ഡേറ്റ് ചെയ്യാനോ സാധിച്ചില്ല.
ചിലര്‍ക്ക് വളരെ സാവധാനത്തിലാണ് ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനായത്. രാത്രി പതിനൊന്നു മണിയോടുകൂടിയാണ് ഉപയോക്താക്കള്‍ക്ക് തടസ്സം നേരിട്ടുതുടങ്ങിയത്. അതേസമയം വിഷയത്തില്‍ മെറ്റ ഇതുവരെ ഔദ്യോഗികപ്രതികരണം നടത്തിയിട്ടില്ല.
അതേസമയം ഒമാനിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. വാട്‌സാപ്പ് ഉപയോഗിച്ച് നാട്ടിലേക്ക് ഉള്‍പ്പെടെ ഓഡിയോ, വീഡിയോ കോളുകള്‍ ചെയ്യാന്‍ അവസരം ഒരുങ്ങുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാട്‌സാപ്പ് കോളുകള്‍ രാജ്യത്ത് ആക്ടിവേറ്റ് ചെയ്യപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കിന്റെ (വിപിഎന്‍) സഹായമില്ലാതെ തന്നെ വാട്‌സാപ്പ് ഉപയോഗിച്ച് നേരിട്ട് കോളുകള്‍ ചെയ്യാനാണ് ഇതോടെ അവസരം ഒരുങ്ങിയിരിക്കുന്നത്.
വാട്‌സാപ്പിലെ കോള്‍ നിയന്ത്രണങ്ങള്‍ നീങ്ങിയ കാര്യം സാമൂഹ്യ മാധ്യമങ്ങളിലും വൈറലാണ്. വാട്‌സാപ്പ് പോലുള്ള വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സേവനങ്ങളില്‍ രാജ്യത്ത് ദീര്‍ഘകാലമായി നിലനിന്നിരുന്ന നിയന്ത്രണങ്ങളില്‍ കാര്യമായ മാറ്റത്തെയാണ് ഇത് അടയാളപ്പെടുത്തുന്നതെന്ന് മാധ്യമങ്ങള്‍ അഭിപ്രായപ്പെട്ടു.
അതേസമയം സ്റ്റാറ്റസ് മെന്‍ഷന്‍ അപ്‌ഡേഷന് ശേഷം പുതുപുത്തന്‍ ഫീച്ചറുമായി വാട്‌സാപ്പ് എത്തിയിരിക്കുകയാണ്. വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് ഇനി മെസേജുകളും സ്റ്റാറ്റസുകളും മിസ് ചെയ്യേണ്ടതില്ല. നമ്മള്‍ കൂടുതലായി ഇടപെടുന്ന ആളുകളുടെ സ്റ്റാറ്റസുകളും മെസേജുകളെയും കുറിച്ച് വാട്‌സാപ്പ് തന്നെ ഇനി നമ്മെ ഓര്‍മിപ്പിക്കും. ഇതിനായി നമ്മള്‍ സ്ഥിരമായി നടത്തുന്ന ആശയവിനിമയങ്ങള്‍ വാട്‌സാപ്പ് വിശകലനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വിവരങ്ങള്‍ ബാക്കപ്പിലോ സെര്‍വറിലോ സൂക്ഷിക്കില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. ഉപഭോക്താവിന് ശല്യമാകാത്ത രീതിയിലാണ് റിമൈന്‍ഡര്‍ നല്‍കുക. ആവശ്യമില്ലെങ്കില്‍ ഈ സേവനം ഓഫ് ചെയ്യാനും സാധിക്കും.
വാട്‌സാപ്പ് ബീറ്റാ ഉപഭോക്താക്കള്‍ക്ക് ഈ സേവനം ഇപ്പോള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഉടന്‍ തന്നെ മറ്റ് വേര്‍ഷനുകളിലും ഈ അപ്ഡേഷന്‍ ലഭ്യമായി തുടങ്ങും. അടുത്തിടെ വാട്‌സാപ്പ് അവതരിപ്പിച്ച സ്റ്റാറ്റസ് മെന്‍ഷന്‍ ഓപ്ഷനും ഇതിനോടൊപ്പം ശ്രദ്ധേയമാണ്. ഒരു സ്റ്റാറ്റസ് ഇടുമ്പോള്‍ ഗ്രൂപ്പിലെ എല്ലാവരേയും മെന്‍ഷന്‍ ചെയ്യാനും ഇതിലൂടെ സാധിക്കും. നിലവില്‍ അഞ്ച് വ്യക്തികളെ മാത്രമേ ഒരു സ്റ്റാറ്റസില്‍ മെന്‍ഷന്‍ ചെയ്യാന്‍ സാധിക്കൂ. ഗ്രൂപ്പുകളെ മെന്‍ഷന്‍ ചെയ്യാനുള്ള അവസരം ലഭിക്കുന്നതിലൂടെ വ്യക്തികളെ പ്രത്യേകം സ്റ്റാറ്റസുകളില്‍ മെന്‍ഷന്‍ ചെയ്യേണ്ടതുമില്ല. ഗ്രൂപ്പിനെ മെന്‍ഷന്‍ ചെയ്യുന്നതിലൂടെ അംഗങ്ങള്‍ക്ക് മെന്‍ഷനെക്കുറിച്ച് അറിയിപ്പും ലഭിക്കും. ഈ അപ്‌ഡേഷനിലൂടെ അംഗങ്ങള്‍ക്ക് സ്റ്റാറ്റസ് കാണാനാകും.
https://www.facebook.com/Malayalivartha