ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി തമിഴ്നാട്ടില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴ...
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി തമിഴ്നാട്ടില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. 14 ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് തീവ്രമഴ പെയ്യുമെന്നാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി എട്ടു ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ധര്‍മ്മപുരി, കരൂര്‍, കടലൂര്‍, മയിലാടുത്തുറൈ, പുതുക്കോട്ടൈ, നാമക്കല്‍, തിരുച്ചി, തഞ്ചാവൂര്‍, തിരുനെല്‍വേലി, കൂടാതെ പുതുച്ചേരിയിലുമാണ് അവധി പ്രഖ്യാപിച്ചത്. ന്യൂനമര്‍ദ്ദം തെക്കന്‍ തമിഴ്നാട്ടിലേക്ക് നീങ്ങുമെന്നാണ് കണക്കുകൂട്ടല്‍. ഇതിന്റെ സ്വാധീനഫലമായി തെക്കന്‍ തമിഴ്നാട്ടില്‍ മഴ കനക്കുമെന്നാണ് പ്രവചനം.
വ്യാഴാഴ്ച മുതല്‍ മയിലാടുത്തുറൈ, തിരുനെല്‍വേലി ജില്ലകളില്‍ റെക്കോര്‍ഡ് മഴയാണ് ലഭിച്ചത്.
"
https://www.facebook.com/Malayalivartha