വര്‍ക്കലയില്‍ പതിനാറുകാരന് ഇരുചക്രവാഹനമോടിക്കാന്‍ നല്‍കിയ അമ്മയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്....
വര്‍ക്കലയില്‍ പതിനാറുകാരന് ഇരുചക്രവാഹനമോടിക്കാന്‍ നല്‍കിയ അമ്മയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. വര്‍ക്കല പാളയംകുന്ന് പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ അമ്മയ്‌ക്കെതിരെയാണ് അയിരൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പൊലീസിന്റെ സ്ഥിരം വാഹന പരിശോധനയ്ക്കിടയിലാണ് വര്‍ക്കല പാളയംകുന്ന് ഭാഗത്തേക്ക് ഇരുചക്ര വാഹനം ഓടിച്ചു വരുന്ന 16 കാരനെ കാണുന്നത്.
തുടര്‍ന്ന് കുട്ടിയുടെ വാഹനം നിര്‍ത്തിച്ച് വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് അമ്മയാണ് കുട്ടിക്ക് വാഹനമോടിക്കാനായി നല്‍കിയതെന്ന് പൊലീസിന് മനസ്സിലായത്.
തുടര്‍ന്ന് അമ്മയ്‌ക്കെതിരെ അയിരൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 50000 രൂപ പിഴയോ, ഒരു വര്‍ഷം തടവു ശിക്ഷയോ അല്ലെങ്കില്‍ രണ്ടുംകൂടി ഒരുമിച്ചോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇതെന്നും വ്യക്തമാക്കി അയിരൂര്‍ പൊലീസ് .
"
https://www.facebook.com/Malayalivartha