ശശി തരൂർ ആശുപത്രിയിൽ കാലൊടിഞ്ഞ് ഗുരുതരാവസ്ഥയിൽ..!
കാലിൽ ബാൻഡേജുമായി കട്ടിലിൽ കിടക്കുന്ന തന്റെ ചിത്രങ്ങൾ പ്രചരിക്കുന്നതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. രണ്ടുവർഷം മുൻപുള്ള ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നും ശ്രദ്ധതിരിക്കാനുള്ള ശ്രമമാണിതെന്നും തരൂർ വിമർശിച്ചു.
'ട്രോൾ ഫാക്‌ടറി രണ്ടുവർഷം മുൻപുള്ള എന്റെ ചിത്രം പ്രചരിപ്പിക്കുന്നതിലേയ്ക്ക് ചുരുങ്ങിയിരിക്കുകയാണ്. തീരെ പ്രാധാന്യമില്ലാത്ത കമന്റുകൾക്കൊപ്പം ചിത്രം പ്രചരിക്കുമ്പോൾ ശ്രദ്ധതിരിക്കാൻ അവർ എത്രമാത്രം ശ്രമിക്കുന്നുവെന്നതിന്റെ തിരിച്ചറിവ് നൽകുന്നു'- തരൂർ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. 2022 ഡിസംബർ 16ന് തരൂർ തന്നെ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വീണ്ടും പ്രചരിക്കുന്നത്.
താൻ പൂർണ ആരോഗ്യവാനാണെന്നും പാർലമെന്റ് ശീതകാല സെഷനിൽ പതിവായി പങ്കെടുക്കുന്നുണ്ടെന്നും തരൂർ വ്യക്തമാക്കി. കഴിഞ്ഞദിവസം ദേശീയ ദുരന്തനിവാരണ ബില്ലിന്മേലുള്ള ചർച്ചയിൽ സംസാരിച്ചുവെന്നും തന്റെ ക്ഷേമവിവരം അന്വേഷിച്ചവരോട് തരൂർ പ്രതികരിച്ചു.
2022ൽ ശീതകാല സെഷനിൽ പങ്കെടുക്കവേയാണ് തരൂരിന്റെ കാലിന് പരിക്ക് പറ്റിയത്. പടിയിറങ്ങുന്നതിനിടെ ചുവടുതെറ്റി കാലിൽ ഉളുക്ക് വീഴുകയായിരുന്നു. ആശുപത്രി കിടക്കയിലുള്ള ചിത്രങ്ങൾ തരൂർ തന്നെയായിരുന്നു അന്ന് പങ്കുവച്ചത്.
കഴിഞ്ഞ ഓഗസ്റ്റിലും വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പങ്കുവച്ച പോസ്റ്റിൽ തരൂർ ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. 'വയനാട്ടിലെ അവിസ്‌മരണീയമായ ദിനം' എന്നാണ് സന്ദർശനം പങ്കുവച്ച് തരൂർ കുറിച്ചത്. ഈ ക്യാപ്‌ഷൻ പിന്നീട് ഏറെ ട്രോളുകൾ ഏറ്റുവാങ്ങുകയായിരുന്നു. 'അവിസ്മരണീയമായത്' എന്നാൽ ഓർത്തിരിക്കേണ്ടത് അല്ലെങ്കിൽ ഓർക്കാൻ ഇഷ്ടപ്പെടുന്നത് എന്നാണ് അർത്ഥമെന്നും കാരണം അത് പ്രത്യേകതയുള്ളതും മറക്കാനാവാത്തതും ആണെന്നുമാണ് തരൂർ ട്രോളുകൾക്ക് മറുപടി നൽകിയത്.
https://www.facebook.com/Malayalivartha