പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍ നദിയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കുക; അച്ചന്‍കോവില്‍ നദിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ജാഗ്രത വേണം- ജില്ലാ കലക്ടര്‍
പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍ നദിയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കുക. സംസ്ഥാന ജലസേചന വകുപ്പിന്റെ കല്ലേലി, കോന്നി GD സ്റ്റേഷനുകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തില്‍ അച്ചന്‍കോവില്‍ നദിക്കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ് എന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ് പ്രേoകൃഷ്ണന്.
നദികളില്‍ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാകണം എന്നും അറിയിച്ചു.
https://www.facebook.com/Malayalivartha