അക്ഷര നഗരിയില്‍ ലുലു മാളിന് നാളെ ആരംഭം
ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഷോപ്പിംഗ് മാള്‍ കോട്ടയത്ത് ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, ജില്ലയിലെ ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നിര്‍വ്വഹിക്കും. പൊതുജനങ്ങള്‍ക്കായി ശനി വെകീട്ട് 4 ന് ശേഷമാണ് മാളിലേക്ക് പ്രവേശനം അനുവദിക്കുക.
രണ്ട് നിലകളിലായി 3.22 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് മാള്‍ പണിതത്. പാലക്കാട്, കോഴിക്കോട് എന്നിവക്ക് സമാനമായ മാളാണ് കോട്ടയത്തേതും. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍, ലുലു കണക്ട് എന്നിവയാണ് മാളിന്റെ മുഖ്യ ആകര്‍ഷണങ്ങള്‍. ഇത് കൂടാതെ വിവിധയിനം ബ്രാന്‍ഡുകള്‍, ഫുഡ് കോര്‍ട്ട്, കുട്ടികള്‍ക്കുള്ള കളിസ്ഥലം എന്നിവയും മാളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ആയിരത്തോളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് മാളിലുണ്ട്.
കോട്ടയത്തിനു ശേഷം കൊല്ലം ജില്ലയിലെ കൊട്ടിയം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ലുലു ഡെയ്ലി സൂപ്പര്‍ മാര്‍ക്കറ്റ് ഈ മാസം തന്നെ തുറക്കും. തിരൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് നിര്‍മ്മാണം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha