പനയമ്പാടത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ സിമന്റ് ലോറി ഡ്രൈവര്‍ക്കെതിരെയും കേസെടുത്തു
പനയമ്പാടത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ സിമന്റ് ലോറി ഡ്രൈവര്‍ക്കെതിരെയും കേസെടുത്തു. നരഹത്യ ചുമത്തിയാണ് കേസെടുത്തത്.
ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. എതിരെ വന്ന ലോറി ഓടിച്ച വഴിക്കടവ് സ്വദേശി പ്രജീഷിനെതിരെ നേരത്തെ നരഹത്യ ചുമത്തി കേസെടുത്തിട്ടുണ്ടായിരുന്നു. അപകടം തനിക്ക് പറ്റിയ പിഴവാണെന്ന് പ്രജീഷ് സമ്മതിച്ചതായി പൊലീസ് .എതിരെ വന്ന പ്രജീഷ് ഓടിച്ച ലോറി സിമന്റ് ലോറിയില്‍ തട്ടുകയായിരുന്നു. ഇതോടെ സിമന്റ് ലോറി കുട്ടികളുടെ ദേഹത്തേക്ക് മറിഞ്ഞു.
വണ്ടൂര്‍ സ്വദേശി പ്രജീഷിനെതിരെ ഇന്നലെ തന്നെ അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് പൊലീസ് കേസെടുത്തിരുന്നു. ഇരുവരെയും അല്‍പസമയത്തിനകം കോടതിയില്‍ ഹാജരാക്കും. റോഡിലെ പ്രശ്‌ന പരിഹാരത്തിന് ഇന്ന് കളക്ടറുടെ അധ്യക്ഷതയില്‍ മന്ത്രി കൃഷ്ണന്‍കുട്ടിയടക്കം പങ്കെടുത്ത് പ്രദേശവാസികളുമായി ചര്‍ച്ച നടത്തി. വളവ് നികത്തുക, സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നുവന്നു. ഇന്ന് ചെയ്യാന്‍ പറ്റുന്ന നിയന്ത്രണങ്ങള്‍ ചെയ്യുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.
നാട്ടുകാരുടെ പ്രശ്‌നങ്ങളും നിര്‍ദേശങ്ങള്‍ കേട്ടു. എല്ലാത്തിനും പരിഹാരമുണ്ടാക്കും. നഷ്ടപരിഹാരം ഉള്‍പ്പെടെ നടപടി ചര്‍ച്ച ചെയ്തു. ദീര്‍ഘകാല, ഹ്രസ്വകാലം എന്നിങ്ങനെ തിരിച്ച് നടപടി സ്വീകരിക്കും. ഇനിയൊരു അപകടം ഇല്ലാതിരിക്കാന്‍ വേഗപരിധി നിയന്ത്രിക്കാന്‍ നടപടിയെടുക്കും.
https://www.facebook.com/Malayalivartha