മഞ്ഞുമാസത്തിലും മഴ... ചക്രവാതച്ചുഴി ഇന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദമായി രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം; കേരളത്തില്‍ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത
സാധാരണ മഞ്ഞ് തുടങ്ങിയാല്‍ കേരളത്തില്‍ മഴ കാണില്ല. എന്നാല്‍ ഏതാണ് മിക്കവാറും മാസങ്ങളില്‍ മഴ ഉണ്ടാകുന്നു. കാലാവസ്ഥാ വ്യതിയാനം പ്രകൃതിയേയും ബാധിക്കുകയാണ്. തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപപ്പെട്ടു ചക്രവാതച്ചുഴി ഇന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദമായി രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.
ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഡിസംബര്‍ 18 ന് ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ 4 ജില്ലകളില്‍ 18 ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് 18 ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇന്ന് ഇത് ന്യൂനമര്‍ദ്ദമായി മാറി തുടര്‍ന്ന് ശക്തി പ്രാപിച്ച് 48 മണിക്കൂറില്‍ തമിഴ്‌നാട് തീരത്തേക്ക് നീങ്ങാന്‍ സാധ്യത. കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഡിസംബര്‍ 18 ന് ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
18/12/2024 : ഇടുക്കി , തൃശ്ശൂര്‍ , പാലക്കാട് , മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഇന്ന് തലസ്ഥാനം അടക്കം മൂന്ന് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകള്‍ക്കാണ് യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ലക്ഷദ്വീപിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ് ദിശയില്‍ നീങ്ങി ദുര്‍ബലമാകാന്‍ സാദ്ധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് നിരീക്ഷിക്കുന്നു. തെക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. നാളെയോടെ ന്യൂനമര്‍ദ്ദമായി മാറും. തുടര്‍ന്ന് ശക്തി പ്രാപിച്ച് 48 മണിക്കൂറില്‍ തമിഴ്‌നാട് തീരത്തേക്ക് നീങ്ങാന്‍ സാദ്ധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.കേരളത്തിനൊപ്പം തമിഴ്നാടും വരുംദിവസങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കുന്നുണ്ട്. ഡിസംബര്‍ 15ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചതോടെ തമിഴ്നാട്ടിലും വരും ദിവസങ്ങളില്‍ മഴ കടുക്കുമെന്നാണ് വിലയിരുത്തല്‍.
ന്യൂനമര്‍ദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് തമിഴ്നാട് തീരം ലക്ഷ്യമാക്കി നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ അടുത്ത ആഴ്ച്ച പകുതിയോടെ മഴ ശക്തമാകുമെന്നാണ് കണക്കുകൂട്ടല്‍. ഡിസംബര്‍ 17ന് തമിഴ്നാട്ടിലെ 10 തീരദേശ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.
ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഇടുക്കി അതിര്‍ത്തിമേഖലകളിലും തമിഴ്നാട്ടിലും പെയ്ത വ്യാപകമഴ ചില കൃഷികള്‍ക്ക് ദോഷമായി. ഉണര്‍ന്നുവന്ന ടൂറിസത്തെയും പ്രതികൂലമായി ബാധിച്ചു. അതിര്‍ത്തികളിലും വനമേഖലയിലുമായി 20 മുതല്‍ 50 സെന്റീമീറ്റര്‍വരെയാണ് മഴ രേഖപ്പെടുത്തിയത്. തുടര്‍ച്ചയായി 32 മണിക്കൂറായിരുന്നു മഴ. ചിലയിടങ്ങളില്‍ നൂല്‍മഴയായിരുന്നെങ്കില്‍ മറ്റിടങ്ങളില്‍ കനത്തമഴയും പെയ്തു. ന്യൂനമര്‍ദമിപ്പോള്‍ അറബിക്കടല്‍ ഭാഗത്തേക്കിറങ്ങി. വൈകാതെ വീണ്ടും മഴയെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം. സാധാരണ മുന്‍കാലങ്ങളില്‍ ഡിസംബറില്‍ മഞ്ഞിനൊപ്പം ചെറിയ മഴയാണ് പെയ്തിരുന്നത്. എന്നാല്‍ ഇത്തവണ കനത്ത കോടമഞ്ഞും തുടര്‍ച്ചയായ മഴയുമായിരുന്നു. അത് ചില മേഖലയില്‍ വെള്ളപ്പൊക്കം ഉള്‍പ്പെടെ നാശങ്ങള്‍ക്കിടയാക്കി.
"
https://www.facebook.com/Malayalivartha