ഇന്‍ഷുറന്‍സ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടി... വടകര ചോറോട് 9 വയസുകാരി ദൃഷാന കോമയിലായ വാഹനാപകടത്തിലെ പ്രതി ഷജീലിനെതിരെ മറ്റൊരു കേസ് കൂടി...
വടകര ചോറോട് 9 വയസുകാരി ദൃഷാന കോമയിലായ വാഹനാപകടത്തിലെ പ്രതി ഷജീലിനെതിരെ മറ്റൊരു കേസ് കൂടി. ഇന്‍ഷുറന്‍സ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയെന്നാണ് പുതിയ കേസുള്ളത്്.
വിദേശത്തുള്ള പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. നേരത്തെയുള്ള കേസുകള്‍ക്ക് പുറമേയാണിത്. അപകടത്തെ തുടര്‍ന്ന് കാറിന് സംഭവിച്ച കേടുപാടുകള്‍ തീര്‍ക്കുന്നതിനായിട്ടുള്ള ചെലവായ തുകയ്ക്ക് വേണ്ടിയാണ് ഇന്‍ഷുറന്‍സ് കമ്പനിയെ കബളിപ്പിച്ചത്. 30000 രൂപയാണ് ഷജീല്‍ തട്ടിയെടുത്തത്. ഇതിലാണ് പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്.
"
https://www.facebook.com/Malayalivartha