എല്ലാ വാഹനങ്ങളിലും ക്യാമറകള്‍ ഘടിപ്പിക്കും.... യാത്രക്കാരെ കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍
യാത്രക്കാരെ കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍
ഇതിനായി കെഎസ്ആര്‍ടിസിയില്‍ സുരക്ഷിതത്വത്തിനും ശുചിത്വത്തിനും മികച്ച ഭക്ഷണത്തിനും പ്രാധാന്യം നല്‍കും. പാലക്കാട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ ശീതീകരിച്ച ഓഫീസ് മുറികളുടെയും ജീവനക്കാരുടെ ശീതികരിച്ച വിശ്രമ മുറികളുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പുതുതായി ആരംഭിക്കുന്ന മൂന്ന് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസുകളില്‍ ഒന്ന് പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തും.
പരീക്ഷണാടിസ്ഥാനത്തില്‍ പാലക്കാട് കോഴിക്കോട് സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസ് ആരംഭിക്കും. പുതിയ ട്രാവല്‍ കള്‍ച്ചര്‍ രൂപീകരിക്കുന്നതിന് ഭാഗമായി കേരളത്തിലെ മുഴുവന്‍ ബസുകളും എസി ആക്കും. പാലക്കാട് നിന്നും ബാംഗ്ലൂര്‍ മൈസൂര്‍ ബസ്സുകള്‍ ഉടന്‍ ഓടിത്തുടങ്ങും. ടൂറിസം വികസനത്തിന്റെ ഭാഗമായി പാലക്കാട് നിന്ന് മൂന്നാര്‍ കുമളി സര്‍വീസ് ആരംഭിക്കുന്നതാണ്.
പാലക്കാട് നിന്നും മൂകാംബികയിലേക്ക് ആരംഭിച്ച മിന്നല്‍ സര്‍വീസ് വലിയ ലാഭത്തിലാണ്. ' പുതിയ 35 എസി, സെമി സ്ലീപ്പര്‍ ബസ്സുകള്‍ പുറത്തിറക്കും. അതില്‍നിന്ന് ഒരെണ്ണം മൈസൂര്‍ ലേക്കും ഒരെണ്ണം മദ്രാസിലേക്കും സര്‍വീസ് നടത്തും. പാലക്കാട് നിന്ന് പഴനിയിലേക്ക് ഓടിയിരുന്ന സര്‍വീസ് നിര്‍ത്തില്ല പകരം ലാഭകരമാകുന്ന പുതിയ സമയം ക്രമീകരിച്ച് സര്‍വീസ് പുനരാരംഭിക്കുന്നതാണ്.
അതേസമയം മികച്ച സൗകര്യങ്ങള്‍ ശുചിത്വം, ഭക്ഷണം എന്നിവ പ്രധാനമാണ്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം എല്ലാ വാഹനങ്ങളിലും ക്യാമറകള്‍ ഘടിപ്പിക്കും. ക്യാമറ കണ്‍ട്രോളുകള്‍ നേരിട്ട് കെഎസ്ആര്‍ടിസി ഹെഡ് കോര്‍ട്ടേഴ്‌സുകളില്‍ ആയിരിക്കും. ഡ്രൈവര്‍മാര്‍ ഉറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ആധുനിക ക്യാമറകള്‍ കൂടി ഫിറ്റ് ചെയ്യുന്നത് പരിഗണനയിലാണ്.
https://www.facebook.com/Malayalivartha