വീട്ടിലേക്കുള്ള യാത്രക്കിടെ കാല്‍ നനക്കാന്‍ കടലില്‍ ഇറങ്ങി ചുഴിയില്‍പെട്ട വിദ്യാര്‍ഥിയെ യുവാക്കള്‍ രക്ഷപ്പെടുത്തി...
വീട്ടിലേക്കുള്ള യാത്രക്കിടെ കാല്‍ നനക്കാന്‍ കടലില്‍ ഇറങ്ങി ചുഴിയില്‍പെട്ട വിദ്യാര്‍ഥിയെ യുവാക്കള്‍ രക്ഷപ്പെടുത്തി... വെണ്ണിയൂര്‍ സരസ്വതി നിവാസിന്‍ ആദിത്യനെ (18) ആണ് യുവാക്കള്‍ കടലില്‍ ചാടി രക്ഷപ്പെടുത്തിയത്.
വിഴിഞ്ഞം പള്ളിത്തുറ സ്വദേശികളായ രതീഷ്, ജസ്റ്റിന്‍, രാഹുല്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അമ്മയുടെ സഹോദരന്റെ വീടായ നെടുമങ്ങാട് നിന്ന് നീറ്റ് പരീക്ഷക്ക് തയാറെടുക്കുന്ന ആദിത്യന്‍ അവധി ദിനമായ ഇന്നലെ വെണ്ണിയൂരിലെ വീട്ടിലേക്കുള്ള യാത്രക്കിടെ വിഴിഞ്ഞത്തെത്തി.
ഉച്ചയോടെ വിഴിഞ്ഞം നോമാന്‍സ് ലാന്‍ഡില്‍ എത്തിയ ആദിത്യന്‍ ബാഗും ചെരുപ്പും കരയില്‍ വച്ചശേഷം കാല്‍ നനക്കാന്‍ കടലില്‍ ഇറങ്ങി.
തിരയടിയില്‍ വീണ് ചുഴിയില്‍ അകപ്പെട്ടുപോയി. നീന്താന്‍ വശമില്ലാത്തതിനാല്‍ കൈകള്‍ ഉയര്‍ത്തി വെള്ളത്തില്‍ അടിച്ച് രക്ഷക്കായി ശ്രമിച്ചെങ്കിലും സമീപപ്രദേശത്ത് ആരുമുണ്ടായിരുന്നില്ല. ഈ സമയം കരയിലൂടെ ബൈക്കില്‍ സഞ്ചരിച്ച യുവാക്കളുടെ ശ്രദ്ധയില്‍പെട്ടു.
എന്നാല്‍ കടലില്‍ വലവീശിയ ശേഷം മീന്‍ കുടുങ്ങാന്‍ വെള്ളത്തില്‍ മത്സ്യത്തൊഴിലാളികള്‍ കൈ കൊണ്ടടിക്കുന്നത് പതിവായതിനാല്‍ ഇവര്‍ ആദ്യം ഇത് കാര്യമായെടുത്തില്ല. പക്ഷെ നോക്കിനില്‍ക്കുന്നതിനിടെ ആദിത്യന്‍ ആഴങ്ങളിലേക്ക് താഴുന്നതായി കണ്ടതോടെ അപകടം മനസിലാക്കിയ യുവാക്കള്‍ കടലിലേക്ക് എടുത്ത് ചാടി. താഴ്ന്ന് കൊണ്ടിരുന്ന ആദിത്യനെ ഉയര്‍ത്തിയെടുത്ത് കരയില്‍ എത്തിച്ചു.
യുവാക്കള്‍ പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിനിടെ എത്തിയ തീരദേശ പൊലീസ് ആംബുലന്‍സ് വരുത്തി ആദിത്യനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപകടനില തരണം ചെയ്തതായി പൊലീസ് . തക്ക സമയത്ത് ആ യുവാക്കളെത്തിയത് രക്ഷയായി.
"
https://www.facebook.com/Malayalivartha