കെ.എം. മാണിയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ചേര്‍ത്തുനിര്‍ത്തി കൂറ്റന്‍ നക്ഷത്രം....
കെ.എം. മാണിയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ചേര്‍ത്തുനിര്‍ത്തി കൂറ്റന്‍ നക്ഷത്രം. യൂത്ത് ഫ്രണ്ട് എമ്മിന്റെ നേതൃത്വത്തിലാണ് കേരള കോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റി ഓഫിസില്‍ നക്ഷത്രം സ്ഥാപിച്ചിരിക്കുന്നത്.
കെ.എം. മാണിയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ പതിഞ്ഞ 60 ഫോട്ടോകളാണ് ആലേഖനം ചെയ്തിട്ടുള്ളത്. വിവിധ മന്ത്രിസഭകളില്‍ കെ.എം. മാണി സത്യപ്രതിജ്ഞ ചെയ്യുന്നതും ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പക്കും മദര്‍ തെരേസക്കും ഒപ്പമുള്ള ചിത്രങ്ങളും ഇടം പിടിച്ചു.
യൂത്ത് ഫ്രണ്ട് എം സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് നക്ഷത്രം സ്ഥാപിച്ചു. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍ അധ്യക്ഷത വഹിച്ചു.
https://www.facebook.com/Malayalivartha