മരണത്തിലും വേർപിരിയാതെ ആ രണ്ടുപേരും... വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതരായവര്‍ക്ക്, കൊതി തീരെ ജീവിക്കാന്‍ കഴിഞ്ഞില്ല... കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്....
പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കൂടല്‍ മുറിഞ്ഞകല്‍ ഗുരുമന്ദിരത്തിന് സമീപം കാറും ശബരിമല തീര്‍ഥാടകരുടെ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചതിന്റെ ഞെട്ടലിലാണ് കോന്നി മല്ലശേരിയിലെയും തെങ്ങുക്കാവിലെയും നാട്ടുകാര്‍. കോന്നി മല്ലശേരി പുത്തന്‍ തുണ്ടിയില്‍ വീട്ടില്‍ മത്തായി ഈപ്പന്‍ (65), മകന്‍ നിഖില്‍ ഈപ്പന്‍ മത്തായി(29), തെങ്ങുംകാവ് പുത്തന്‍വിള കിഴക്കേതില്‍ ബിജു പി. ജോര്‍ജ് (51), മകള്‍ അനു ബിജു (26) എന്നിവരാണ് മരിച്ചത്.
എട്ടുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ കഴിഞ്ഞ മാസം 30 നാണ് അനുവും നിഖിലും വിവാഹിതരായത്. ഇരുവരും ഒരേ ഇടവകയില്‍പ്പെട്ടവരാണ്. പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാപള്ളിയില്‍ വച്ചായിരുന്നു വിവാഹം. അനുവിന്റെയും നിഖിലിന്റെയും സ്വപ്ന ദാമ്പത്യം നീണ്ടത് വെറും പതിനഞ്ചുദിവസം മാത്രമായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതരായവര്‍ക്ക് കൊതി തീരെ ജീവിക്കാന്‍ കഴിഞ്ഞില്ല.
വിവാഹം കഴിഞ്ഞ് കാനഡയിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനു മുമ്പാണ് മധുവിധുവിനായി ഇരുവരും മലേഷ്യയിലേക്ക് പോയത്. വീടിന് കഷ്ടിച്ച് ഏഴുകിലോമീറ്റര്‍ അകലെവച്ചായിരുന്നു അപകടം. ആന്‍ഡ് ടു ഷാല്‍ ബികം വണ്‍ എന്നായിരുന്നു ഇവരുടെ വിവാഹ ക്ഷണക്കത്തിന്റെ ആമുഖം.നവംബര്‍ 30 ഒരു ശനിയാഴ്ചയായിരുന്നു. അന്ന് പതിനൊന്ന് പമണിക്ക് സ്റ്റെന്റ് മേരീസ് പള്ളിയിലായിരുന്നു താലികെട്ട്.
അതിന് ശേഷം വിവാഹ സത്കാരം നടന്നത് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ഓഡിറ്റോറിയത്തിലും. നാട്ടുകാരടക്കം നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. നാട്ടുകാര്‍ക്ക് ആഘോഷമായിരുന്നു ഈ വിവാഹം. രണ്ടു പേരും ഒരു പള്ളിക്കാരും. അങ്ങനെ നാട്ടുകാരുടെ പ്രയിപ്പെട്ട നവദമ്പതികളാണ് അപകടത്തില്‍ മരിച്ചത്. ഇവര്‍ക്കൊപ്പം അച്ഛന്മാരും യാത്രയായി. ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാര്‍ ആന്ധ്രക്കാരായ ശബരിമല തീര്‍ത്ഥാടകരുടെ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. ഏറെ പണിപ്പെട്ട് കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
https://www.facebook.com/Malayalivartha