കാറിൽ രക്തക്കറയ്ക്കൊപ്പം ഒരു വിവാഹ ക്ഷണക്കത്ത് ഉണ്ടായിരുന്നു; കാർ വെട്ടിപ്പൊളിച്ച് ആദ്യം പുറത്തെടുത്തത് അനുവിനെ; ബാക്കിയുള്ളവരെ പെട്ടെന്ന് പുറത്ത് എത്തിക്കാൻ തടസ്സമായത്
പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ കലഞ്ഞൂര്‍ മുറിഞ്ഞകല്ലില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസ്സിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട നവദമ്പതികളും പിതാക്കന്മാരും ഒരു നോവായി മാറിയിരിക്കുകയാണ്. ഇപ്പോൾ പുറത്ത് വരുന്ന വിവരം കാറിൽ രക്തക്കറയ്ക്കൊപ്പം ഒരു വിവാഹ ക്ഷണക്കത്ത് ഉണ്ടായിരുന്നു . കാർ വെട്ടിപ്പൊളിച്ച് ആദ്യം പുറത്തെടുത്തത് അനുവിനെയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ഉള്ളിലേക്ക് ചുരുങ്ങി.
അനുവിനെ മാത്രമാണ് ആദ്യം പുറത്തെടുത്തത് ബാക്കിയുള്ളവരെ പെട്ടെന്ന് പുറത്ത് എത്തിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു . 4, 5 നാണ് അപകടമുണ്ടായത്. ബിജു മാത്യു ഉറങ്ങി പോയതും കാറിന്റെ അമിത വേഗതയുമാണ് അപകടത്തിലേക്ക് നയിച്ചത്. അനുവും നിഖിലും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല . തല കീഴായിട്ടായിരുന്നു നിഖിൽ കിടന്നിരുന്നത്. സമാനമായ സ്ഥിതിയിലായിരുന്നു മറ്റുള്ളവരും ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടു കൂടിയാണ് വെട്ടി പൊളിച്ച് പുറത്തടുത്തത്.
ശബരിമല തീര്‍ത്ഥാടകരുടെ ബസ്സിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട നവദമ്പതികളുടെയും ഇരുവരുടെയും അച്ചന്മാരുടെയും വേർപാടിൽ നീറുകയാണ് നാട്. കുമ്പഴ മല്ലശ്ശേരി സ്വദേശികളായ നിഖില്‍ മത്തായി, അനു നിഖില്‍, നിഖിലിന്റെ പിതാവ് മത്തായി ഈപ്പന്‍, അനുവിന്റെ പിതാവ് ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്
https://www.facebook.com/Malayalivartha