കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ല എന്ന ധാരണ തിരുത്തിയെഴുതിയ ഘട്ടമാണിത്; കേരളം കൈവരിച്ച വ്യാവസായിക മുന്നേറ്റത്തിൽ ചെറുകിട വ്യവസായങ്ങൾ വലിയ പങ്കാണ് വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കേരളം കൈവരിച്ച വ്യാവസായിക മുന്നേറ്റത്തിൽ ചെറുകിട വ്യവസായങ്ങൾ വലിയ പങ്കാണ് വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സംസ്ഥാന ചെറുകിട വ്യവസായ സംരംഭക അസോസിയേഷൻ്റെയും വ്യവസായ വകുപ്പിന്റെയും സൂക്ഷ്മ ചെറുകിട വ്യവസായ സംരംഭക (എം എസ് എം ഇ) മന്ത്രാലയത്തിൻ്റെയും സഹകരണത്തോടെ കാക്കനാട് കി൯ഫ്ര എക്സിബിഷ൯ സെന്ററിൽ സംഘടിപ്പിച്ച ഇന്ത്യ അന്താരാഷ്ട്ര വ്യാവസായിക പ്രദ൪ശനം 2024 ന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ല എന്ന ധാരണ തിരുത്തിയെഴുതിയ ഘട്ടമാണിത്. വ്യവസായ സൗഹൃദ സൂചികയില്‍ ടോപ് അച്ചീവര്‍ പദവി നേടി കേരളം ഒന്നാമത് എത്തി. സംരംഭക വര്‍ഷം പദ്ധതിയിലൂടെ 3.34 ലക്ഷം സംരംഭങ്ങളെന്ന നേട്ടവും കൈവരിച്ചു.
2014 ലാണ് സ്റ്റേറ്റ് ബിസിനസ് റിഫോം ആക്ഷന്‍ പ്ലാനിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയത്. സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും നിക്ഷേപകസൗഹൃദമാക്കുക എന്നതായിരുന്നു പ്ലാനിന്‍റെ ലക്ഷ്യം. പ്ലാനിന്‍റെ അടിസ്ഥാനത്തില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയും സംരംഭകരുടെയും ഉപഭോക്താക്കളുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുത്തുമാണ് ഓരോ തവണയും വ്യവസായ സൗഹൃദ സൂചികയിലെ സംസ്ഥാനങ്ങളുടെ സ്ഥാനം കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്നത്.
സംരംഭകരില്‍ നിന്നുള്ള അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കുന്ന സൂചികയില്‍, പരിഷ്കരണ മേഖലകളില്‍ 95 ശതമാനം പോസിറ്റീവ് ഫീഡ്ബാക്ക് സ്കോര്‍ നേടുന്ന സംസ്ഥാനങ്ങളെയാണ് ടോപ്പ് അച്ചീവര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന 30 പരിഷ്കരണ മേഖലകളില്‍, പലതിലും കേരളത്തിന് ടോപ്പ് അച്ചീവര്‍ സ്ഥാനം നേടാന്‍ കഴിഞ്ഞു. ഏറ്റവുമധികം മേഖലകളില്‍ ടോപ്പ് അച്ചീവര്‍ സ്ഥാനം നേടിയ സംസ്ഥാനം കേരളമാണ്.
https://www.facebook.com/Malayalivartha