സങ്കടം അടക്കാനാവാതെ... അരീക്കോട് സായുധ പൊലീസ് ക്യാമ്പില്‍ പൊലീസുകാരന്‍ ജീവനൊടുക്കി...
സങ്കടം അടക്കാനാവാതെ... അരീക്കോട് സായുധ പൊലീസ് ക്യാമ്പില്‍ പൊലീസുകാരന്‍ ജീവനൊടുക്കി. വയനാട് സ്വദേശി വിനീത് ആണ് ആത്മഹത്യ ചെയ്തത്. എസ്ഓജി കമാന്‍ഡോ ആയ വിനീത് സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നു.
അവധി നല്‍കാത്തതാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കുകയും ചെയ്യും.
ഭാര്യയും ഒരു മകനുമുണ്ട്. ഭാര്യ മൂന്നുമാസം ഗര്‍ഭിണിയാണ്. തലയ്ക്കു വെടിയേറ്റ നിലയില്‍ ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് സഹപ്രവര്‍ത്തകര്‍ വിനീതിനെ അരീക്കോട് ആസ്റ്റര്‍ മദര്‍ ആശുപത്രിയില്‍ എത്തിച്ചത്. ഉടനെ മരണം സ്ഥിരീകരിച്ചുവെന്ന് പോലീസ്.
"
https://www.facebook.com/Malayalivartha