ഈയൊരു കാഴ്ച പ്രതീക്ഷിച്ചില്ല... സ്വീകരിക്കാന്‍ കാത്തിരുന്നവരെ വേദനയിലാക്കി ദുരന്തം; മലേഷ്യയില്‍നിന്നുള്ള വരവ് പ്രിയപ്പെട്ടവരുടെ ചങ്ക് തകര്‍ത്തു
പത്തനംതിട്ടയിലെ നാലുപേരുടെ മരണം ഹൃദയം പൊട്ടുന്ന വേദനയാണ് ഉണ്ടാക്കിയിട്ടുള്ളത്. പല ഓര്‍മ്മകളാണ് ബന്ധുക്കളും കൂട്ടുകാരും പങ്കുവയ്ക്കുന്നത്.
പൂങ്കാവ് സെയ്ന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിലെ പെരുന്നാളിന്റെ അവസാന ദിവസം നിഖില്‍ കൂട്ടുകാരോട് പറഞ്ഞു. 'ഇനി ഞങ്ങടെ മലേഷ്യ ട്രിപ്പിന് ശേഷം കാണാം'. പക്ഷേ, മലേഷ്യയില്‍നിന്നുള്ള വരവ് പ്രിയപ്പെട്ടവരുടെ കണ്ണുനനയിച്ചതായി. ഒന്നിച്ച് ഒരേ കല്ലറയിലേക്കുള്ള വരവായി അത് മാറുകയാണ്. സമീപ കല്ലറകളില്‍ ഇവരുടെ അച്ഛന്മാരും നിത്യതയിലേക്ക് മടങ്ങുന്നത് വേദനയുടെ കാഠിന്യം കൂട്ടുകയും ചെയ്യുന്നു.
പെരുന്നാള്‍ അവസാനിച്ച ഡിസംബര്‍ എട്ടിന് പിറ്റേന്നാണ് നിഖിലും അനുവും മലേഷ്യയിലേക്ക് മധുവിധുയാത്ര പോയത്. കുട്ടിക്കാലംമുതല്‍തന്നെ പള്ളിയിലെ ആധ്യാത്മിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നതിനാല്‍ ഇരുവരും ഇടവകാംഗങ്ങളുടെ പ്രിയപ്പെട്ടവരായിരുന്നു. നവംബര്‍ 30-ന് ഈ പള്ളിയില്‍വെച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹപ്പിറ്റേന്നായിരുന്നു പെരുന്നാള്‍ കൊടിയേറ്റ്. പള്ളിയിലെ ഗായകസംഘത്തിലെ അംഗങ്ങളായ നിഖിലും അനുവും സജീവമായി പെരുന്നാള്‍ ദിനങ്ങളിലും നിറഞ്ഞുനിന്നു.
അനുവിന് എം.എസ്.ഡബ്ല്യു. പരീക്ഷയില്‍ മികച്ച ജയം നേടിയതിന് പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന അനുമോദനസമ്മേളനത്തില്‍ ഉപഹാരം സമ്മാനിച്ചിരുന്നു. നിഖിലും അനുവും മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റിന് വലിയ ആവേശമായിരുന്നെന്ന് ഇടവക സെക്രട്ടറി ജോര്‍ജ്കുട്ടി, ട്രസ്റ്റി എന്നിവര്‍ പറഞ്ഞു.
മൃതദേഹങ്ങള്‍ ആദ്യം കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും എത്തിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി മോര്‍ച്ചറിയിലേക്ക് മാറ്റി.
വാഹനാപകടത്തില്‍ മരിച്ച ദമ്പതികളായ നിഖിലും അനുവും ജീവിച്ചു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. മലേഷ്യയിലെ സന്തോഷ യാത്രയ്‌ക്കൊടുവിലെത്തിയത് ദുരന്തം. മല്ലശേരി സ്വദേശികളായ ദമ്പതികളും കുടുംബവും സഞ്ചരിച്ച കാര്‍ ഇന്നലെ പുലര്‍ച്ചെ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിലിടിച്ചാണ് ദുരന്തമുണ്ടായത്. പുനലൂര്‍മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മുറിഞ്ഞകല്ല് ജംക്ഷനു സമീപമുള്ള ഗുരുമന്ദിരത്തിനു മുന്നിലായിരുന്നു അപകടം. ഇന്ന് അനുവിന്റെ ജന്മദിനമാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
അനുവിന്റെ പിതാവ് ബിജു പി.ജോര്‍ജും നിഖിലിന്റെ പിതാവ് മത്തായി ഈപ്പനും അപകടത്തില്‍ മരിച്ചു. നവംബര്‍ 30നായിരുന്നു ഇരുവരുടെയും വിവാഹം. മലേഷ്യയില്‍ മധുവിധു കഴിഞ്ഞെത്തിയ ദമ്പതികളെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനിടെ ആയിരുന്നു അപകടം. തിങ്കളാഴ്ചയാണ് ദമ്പതികള്‍ മലേഷ്യയിലേക്ക് പോയത്. നവംബര്‍ 30ന് പൂങ്കാവ് സെന്റ് മേരീസ് മലങ്കര പള്ളിയില്‍വെച്ചാണ് ഇരുവരും വിവാഹിതരായത്. എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. നിഖില്‍ കാനഡയില്‍ ക്വാളിറ്റി ടെക്‌നീഷ്യനാണ്. അനു മാസ്റ്റര്‍ ഡിഗ്രി പൂര്‍ത്തിയാക്കി. ജനുവരിയില്‍ അനുവും കാനഡയിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി പരിചയമുണ്ട്. രണ്ടുപേരുടെയും വീടുകള്‍ തമ്മില്‍ ഒരു കിലോമീറ്റര്‍ ദൂരമേയുള്ളൂ. ഒരേ ഇടവകക്കാരുമാണ്. നാളെ അനുവിന്റെ ജന്മദിനമാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ബിജു കഴിഞ്ഞ ദിവസം പള്ളിയിലെ കാരള്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു. രാത്രി 10 മണിക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയത്. കാരള്‍ സംഘത്തോട് പറഞ്ഞിട്ടായിരുന്നു യാത്ര. എല്ലാവരുമായും നന്നായി സഹരിക്കുന്ന വീട്ടുകാരാണെന്ന് നാട്ടുകാര്‍ പറയുന്നു. ബിജുവാണ് വാഹനം ഓടിച്ചിരുന്നത്. സ്വകാര്യ ആശുപത്രിയില്‍ സെക്യൂരിറ്റി മാനേജരാണ് പട്ടാളത്തില്‍നിന്ന് വിരമിച്ച ബിജു. കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
"
https://www.facebook.com/Malayalivartha