സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്...
സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്. മധ്യ പ്രദേശിനെതിരെ അഞ്ച് വിക്കറ്റിനായിരുന്നു മുംബൈയുടെ ജയം. മധ്യപ്രദേശ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തപ്പോള്‍ മുംബൈ 17.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടുകയായിരുന്നു. സൂര്യകുമാര്‍ യാദവ് (48), അജിന്‍ക്യ രഹാനെ (37) എന്നിവരുടെ ഇന്നിങ്‌സുകളുടെ കരുത്തിലാണ് മുംബൈയുടെ ജയം.
15 പന്തില്‍ പുറത്താവാതെ 36 റണ്‍സ് നേടി സൂര്യന്‍ഷ് ഷെഡ്‌ജെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. അങ്ക്‌ലോകര്‍ (6 പന്തില്‍ 16*), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (ഒമ്പത് പന്തില്‍ 16) എന്നിവരും വിജയം എളുപ്പമാക്കി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശിന് ക്യാപ്റ്റന്‍ രജത് പടിധാറിന്റെ (40 പന്തില്‍ പുറത്താവാതെ 81) ഇന്നിങ്‌സാണ് മധ്യപ്രദേശിന് മികച്ച സ്‌കോര്‍ നേടികൊടുത്തത്.
23 റണ്‍സെടുത്ത സുബ്രാന്‍ഷു സേനാപതിയാണ് മധ്യപ്രദേശ് നിരയിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ നേടിയത്. മുംബൈ നിരയില്‍ ഷാര്‍ദുല്‍ താക്കൂര്‍, റോയ്സ്റ്റണ്‍ ഡയാസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha