ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൗരപ്രമുഖര്‍ക്കായി ഡിസംബര്‍ 17ന് നടത്തുന്ന വിരുന്നിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ 5 ലക്ഷം രൂപ അനുവദിച്ചു
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൗരപ്രമുഖര്‍ക്കായി ഡിസംബര്‍ 17ന് നടത്തുന്ന വിരുന്നിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ 5 ലക്ഷം രൂപ അനുവദിച്ചു. നവംബര്‍ 27ന് പണം ആവശ്യപ്പെട്ട് രാജ്ഭവനില്‍ നിന്ന് കത്ത് നല്‍കിയിട്ടുണ്ടായിരുന്നു.
ഈ മാസം 13ന് മുഖ്യമന്ത്രിയുടെ അനുമതിയോടെ ഉത്തരവാകുകയായിരുന്നു. 2019 സെപ്തംബര്‍ 6ന് ഗവര്‍ണറായി ചുമതലയേറ്റെടുത്ത ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി കഴിഞ്ഞ സെപ്തംബറില്‍ അവസാനിച്ചിരുന്നെങ്കിലും പുതിയ ഗവര്‍ണര്‍ നിയമനം വരെ തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുകയാണ്.
വൈസ് ചാന്‍സലര്‍ നിയമനത്തില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ക്കും ഇടതു സംഘടനകളുടെ എതിര്‍പ്പിനും പിന്നാലെ, ഗവര്‍ണര്‍ അടുത്തയാഴ്ച കേരള സര്‍വകലാശാല സന്ദര്‍ശിച്ചേക്കും.
https://www.facebook.com/Malayalivartha