നാല് വിദ്യാര്‍ഥികളുടെ വേര്‍പാടിന് ശേഷം കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വീണ്ടും തുറന്നു....
നാല് വിദ്യാര്‍ഥികളുടെ വേര്‍പാടിന് ശേഷം കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വീണ്ടും തുറന്നു.... മണ്ണാര്‍ക്കാട് പനയംപാടത്ത് സിമന്റ് കയറ്റിവന്ന ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് വിദ്യാര്‍ഥികളുടെ വേര്‍പാടിന് ശേഷം ഇന്നാണ് സ്‌കൂള്‍ വീണ്ടും തുറക്കുന്നത്.
പരീക്ഷ കഴിഞ്ഞ് കൈപിടിച്ച് നടന്ന് വീട്ടിലേക്ക് മടങ്ങിയ അഞ്ചുപേര്‍. അപകടത്തില്‍ ഒരു വിദ്യാര്‍ഥി മാത്രമാണ് രക്ഷപെട്ടത്. ിസംബര്‍ 12നാണ് കേരളത്തെ കണ്ണീരിലാഴ്ത്തിയ അപകടം നടന്നത്.
കഴിഞ്ഞ വ്യാഴം പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. പാലക്കാട്- കോഴിക്കോട് ദേശീയ പാതയിലൂടെ സിമന്റ് കയറ്റി വരികയായിരുന്ന ലോറി വിദ്യാര്‍ഥികള്‍ക്ക് മുകളിലേക്ക് മറിയുകയായിരുന്നു.
അപകടത്തില്‍ കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ ഇര്‍ഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്.
https://www.facebook.com/Malayalivartha