ശബരിമലയിലേക്ക് കാനന പാത വഴി വരുന്ന ഭക്തര്‍ക്ക് വരി നില്‍ക്കാതെ ദര്‍ശനം...
ശബരിമലയിലേക്ക് കാനന പാത വഴി വരുന്ന ഭക്തര്‍ക്ക് വരി നില്‍ക്കാതെ ദര്‍ശനം അനുവദിക്കുമെന്നറിയിച്ച് ദേവസ്വം പ്രസിഡന്റ് . അവര്‍ക്ക് പ്രത്യേക എന്‍ട്രി പാസ് നല്‍കുമെന്നും ദേവസ്വം ബോര്‍ഡ് .
ശബരിമലയില്‍ എരുമേലി വഴിയുള്ള പരമ്പരാഗത കാനന പാത വഴിയെത്തുന്നവര്‍ക്ക് പരിഗണന നല്‍കാനാണ് ദേവസ്വം ബോര്‍ഡ തീരുമാനിച്ചിരിക്കുന്നത്.
കാനന പാത വഴിയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്ത് ക്യൂ നില്‍ക്കാതെ ദര്‍ശനം നടത്താനാകും. ഇതിനായി എരുമേലിയില്‍ നിന്ന് പ്രത്യേക പാസ് നല്‍കും. പുല്ലുമേട് വഴി വരുന്നവര്‍ക്കും ഈ സൗകര്യം ഏര്‍പ്പെടുത്തുമെന്നും വരും ദിവസങ്ങളില്‍ തന്നെ തീരുമാനം നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്നും പി.എസ് പ്രശാന്ത് .
പുല്ലുമേട് വഴിയും എരുമേലി വഴിയും വരുന്ന ഭക്തര്‍ക്ക് സന്നിധാനത്ത് വരി നില്‍ക്കാതെ ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കണമെന്നത് ദീര്‍ഘനാളായുള്ള ആവശ്യമാണ്.
ഒരുപാട് ദൂരം വനത്തിലൂടെ നടന്നാണ് ഭക്തര്‍ വരുന്നത്്. സന്നിധാനത്തേക്ക് എത്താനായി നാല്‍പതോളം കിലോമീറ്റര്‍ നടക്കേണ്ടതായി വരും. ദിവസവും അയ്യായിരത്തിലധികം പേരാണ് ഇത്തരത്തില്‍ കാനനപാത വഴി ശബരിമലയിലേക്ക് വരുന്നത്. അവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാനുള്ള തീരുമാനം ഭക്തര്‍ക്ക് വലിയ ഗുണം ചെയ്യും.
"
https://www.facebook.com/Malayalivartha