മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡില്‍ വലിച്ചിഴച്ച സംഭവം: കുറ്റക്കാരോട് ഒരു വിട്ടുവീഴ്ചയും പാടില്ല, കര്‍ശന നടപടിയെടുക്കാന്‍ പോലീസിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം; സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ്
വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡില്‍ വലിച്ചിഴച്ച സംഭവത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പോലീസിന് നിര്‍ദേശം നല്‍കി. കുറ്റക്കാരോട് ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ്. കണിയാമ്പറ്റ സ്വദേശിയായ ഹര്‍ഷിദും നാല് സുഹൃത്തുക്കളുമാണ് പ്രതികളെന്നാണ് വിവരം. ഇവര്‍ സഞ്ചരിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
കണിയാമ്പറ്റയില്‍ നിന്നാണ് കാര്‍ കണ്ടെടുത്തത്. അക്രമി സംഘം ഉപയോഗിച്ച KL52 H 8733 നമ്പര്‍ സെലേറിയോ കാറാണ് മാനന്തവാടി പോലീസ് കണ്ടെത്തിയത്. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. കാര്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പ്രതികളെ ഇന്നുതന്നെ അറസ്റ്റ് ചെയ്യുമെന്ന് മാനന്തവാടി പോലീസ് പറഞ്ഞു.
നേരത്തെ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി അടിയന്തിരമായി സ്വീകരിക്കാന്‍ വയനാട് ജില്ലാ പോലീസ് മേധാവിയോട് മന്ത്രി ഒ ആര്‍ കേളു നിര്‍ദേശം നല്‍കിയിരുന്നു. ആദിവാസി യുവാവിനെതിരായ ആക്രമണത്തെ വളരെ ഗൗരവമായി കാണുന്നുവെന്നും മന്ത്രി ഒ ആര്‍ കേളു പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി കര്‍ശന ശിക്ഷ നല്‍കുന്നതിനുമുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ ഇതിനകം സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.
സംഭവത്തില്‍ മാനന്തവാടി പോലീസ് വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.രിക്കേറ്റ മാതനെ വിദഗ്ധ ചികിത്സ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മാതന് ആവശ്യമായ വിദഗ്ധ ചികിത്സ നല്‍കാനും മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനും പട്ടിക വര്‍ഗ്ഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഞായറാഴ്ച വൈകീട്ടാണ് സംഭവം. അക്രമിസംഘം സഞ്ചരിച്ച കാര്‍ പ്രദേശത്തെ ഒരു കടയുടെ മുന്നില്‍നിര്‍ത്തുകയും അസഭ്യം പറയുകയുമായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. പിന്നില്‍ വരികയായിരുന്ന മറ്റൊരു കാറിലുണ്ടായിരുന്നവരെ കല്ലെടുത്ത് അക്രമിക്കാന്‍ ഇവര്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ചതോടെ മാതനെ സംഘം ആക്രമിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കൈ കാറിന്റെ ഡോറിനുള്ളില്‍ കുടുക്കി അരകിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചിട്ടുണ്ട്. കൈകാലുകള്‍ക്കും നടുവിനുമാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്.
https://www.facebook.com/Malayalivartha