വയനാട് പുനരധിവാസ വിവാദം: സിദ്ധരാമയ്യയുടെ കത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി
വയനാട് പുനരധിവാസ വിവാദത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പ് പദ്ധതി അന്തിമരൂപത്തിലാകുമ്പോള്‍ കര്‍ണാടകയെ അറിയിക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്.
സുതാര്യമായ രീതിയില്‍ സ്‌പോണ്‍സര്‍ ഷിപ്പ് ഫ്രെയിം വര്‍ക്ക് തയ്യാറാക്കി വരുകയാണെന്നും വയനാട് ജില്ലയിലെ വൈത്തിരി താലൂക്കില്‍ കണ്ടെത്തിയ രണ്ട് സ്ഥലങ്ങളില്‍ ടൗണ്‍ ഷിപ്പ് സ്ഥാപിച്ച് പുനരധിവാസം ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.
കര്‍ണാടക സര്‍ക്കാരിന്റേതടക്കം എല്ലാ ഓഫറുകളും ഉറപ്പ് വരുത്തുമെന്നും പ്ലാനിന്റെ ഓരോ ഘട്ടവും ട്രാക്ക് ചെയ്യാവുന്ന രീതിയിലാണ് പദ്ധതി തയ്യാറാകുന്നതെന്നും വിശദാംശങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രിയെ അറിയിച്ചു. വയനാട് ദുരന്തത്തില്‍ 100 വീടുകള്‍ നിര്‍മ്മിക്കാനാണ് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. സഹായം വാഗ്ദാനം ചെയ്ത കര്‍ണാടകയ്ക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു.
https://www.facebook.com/Malayalivartha