Widgets Magazine
16
Dec / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അജിത് ഡോവൽ ചൈനയിലേക്ക്... പ്രത്യേക പ്രതിനിധി ചർച്ചകൾക്കായാണ് പോകുന്നത്...ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ച്, എസ് ജയശങ്കർ രാജ്യസഭയിലും ലോക്സഭയിലും വിശദമായ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് പുതിയ നീക്കം...


ഇസ്രായേലിന് യുദ്ധക്കൊതി...അഞ്ചുമണിക്കൂറിനിടെ ഇസ്രയേല്‍ 61 മിസൈലുകള്‍ തൊടുത്തു...അതിശക്തമായ സ്ഫോടനങ്ങളാണ് സിറിയയില്‍ നടത്തിയത്...റിക്ടര്‍ സ്‌കെയിലില്‍ പോലും ഈ സ്ഫോടനത്തിന്റെ തോത് രേഖപ്പെടുത്തി...


ആന്ധ്രയിലെ കന്യാസ്ത്രീ കോണ്‍വെന്റ് ഹോസ്റ്റലില്‍ ജനിച്ച നവജാത ശിശുവിനെ എറിഞ്ഞു കൊലപ്പെടുത്തി...ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടത്തിയത്...ജനിച്ച് മിനിറ്റുകള്‍ മാത്രം പ്രായമുള്ള ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു...


ഫ്രാന്‍സിന്റെ ഭാഗമായ മേയോട്ട് ദ്വീപില്‍ ആഞ്ഞടിച്ച, ചിഡോ ചുഴലിക്കാറ്റ് ജീവനെടുത്തത് ആയിരങ്ങളുടെ എന്ന് റിപ്പോര്‍ട്ട്...ഉഷ്ണമേഖല കൊടുങ്കാറ്റ് ആഞ്ഞടിച്ചത്... വ്യാപകമായ നാശനഷ്ടങ്ങള്‍ ഇതുണ്ടാക്കി...


അസദ് ഭരണത്തിന് അവസാനമായ സിറിയയിൽ പുതിയ പ്രതിസന്ധികളാണ്...സിറിയയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം തുടരുമ്പോള്‍..മുന്നറിയിപ്പുമായി സിറിയന്‍ വിമത നേതാവ് അബു മുഹമ്മദ് അല്‍-ജുലാനി...

കൊല്ലത്ത് ഓഷ്യനേറിയവും മറൈന്‍ ബയോളജിക്കല്‍ മ്യൂസിയവും: ധരണാപത്രം ഒപ്പിട്ടു

16 DECEMBER 2024 07:10 PM IST
മലയാളി വാര്‍ത്ത

കൊല്ലത്ത് ഓഷ്യനേറിയവും മറൈന്‍ ബയോളജിക്കല്‍ മ്യൂസിയവും സ്ഥാപിക്കുന്ന പദ്ധതിക്കായി ധാരണാപത്രത്തില്‍ ഒപ്പിട്ടു. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലിന്റെ സാന്നിധ്യത്തില്‍ സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ എംഡി ഷേയ്ക്ക് പരീത്, പദ്ധതിയുടെ ട്രാന്‍സാക്ഷന്‍ അഡൈ്വസറായി തെരഞ്ഞെടുക്കപ്പെട്ട ഏണസ്റ്റ് ആന്‍ഡ് യങ്ങിന്റെ മാനേജിങ് പാര്‍ട്ണര്‍ സത്യം ശിവം സുന്ദരം എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.

ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസന്‍, ഫഷറീസ് ഡയറക്ടര്‍ അബ്ദുള്‍ നാസര്‍, തീരദേശ വികസന കോര്‍പറേഷന്‍ എന്‍ജിനിയര്‍ ടി വി ബാലകൃഷ്ണന്‍, ഏണസ്റ്റ് ആന്‍ഡ് യങ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് നമന്‍ മോഗ്ങ എന്നിവര്‍ പങ്കെടുത്തു.

മത്സ്യ ടൂറിസം രംഗത്ത് അന്താരാഷ്ട്ര തലത്തില്‍ കേരളത്തിന്റെ അഭിമാനം ഉയര്‍ത്തിക്കാട്ടുന്നതിനും സമുദ്ര ശാസ്ത്ര ഗവേഷണവും ബോധവത്ക്കരണവും ലക്ഷ്യമിട്ടുള്ള സംസ്ഥാനത്തെ ആദ്യത്തെ ബൃഹത് സംരംഭമാണ് കൊല്ലത്ത് യാഥാര്‍ത്ഥ്യമാകുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ 300 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപയും അനുവദിച്ചിരുന്നു.

സംസ്ഥാനത്തെ സമുദ്ര തീരത്തെയും സമൃദ്ധമായ സസ്യ ജൈവ ജാലത്തെയും ശാസ്ത്രീയവും സാംസ്‌കാരികവുമായ നിലയില്‍ പ്രചരിപ്പിക്കുന്നതിനുള്ള വിപ്ലവകരമായ ചുവടുവയ്പായി പദ്ധതി മാറുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. സമുദ്രജൈവ വൈവിധ്യങ്ങളുടെ സംരക്ഷണം, അത് സംബന്ധിച്ച ശാസ്ത്രിയ പഠനങ്ങളുടെ പ്രോത്സാഹനം, പരിസ്ഥിതി സംരക്ഷണം, ടൂറിസം വികസനം, സാംസ്‌കാരിക പാരമ്പര്യ സംരക്ഷണം, പൊതുജന പങ്കാളിത്തം എന്നീ പ്രധാന മേഖലകളെ കേന്ദ്രീകരിച്ചായിരിക്കും പദ്ധതിയുടെ രൂപകല്‍പ്പന. ടൂറിസം പ്രോത്സാഹിപ്പിച്ച് സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുക എന്നതും ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും മന്ത്രി പറഞ്ഞു.

സമുദ്രത്തിന്റെ ജൈവ പൈതൃകത്തെ അതിന്റെ സങ്കീര്‍ണമായ ശാസ്ത്രീയ രഹസ്യങ്ങളെ വിശദീകരിക്കുകയും ചെയ്യുന്ന ഒരു വിദ്യാഭ്യാസാനുസൃത കേന്ദ്രമായും 'ഓഷ്യനേറിയം പ്രവര്‍ത്തിക്കും. മത്സ്യ പവിലിയനുകള്‍, ടച്ച് ടാങ്കുകള്‍, തീം ഗാലറികള്‍, ടണല്‍ ഓഷ്യനേറിയം, ആംഫി തിയറ്റര്‍, സൊവിനിയര്‍ ഷോപ്പുകള്‍, മര്‍ട്ടി മീഡിയ തിയറ്റര്‍, മറൈന്‍ ബയോളജിക്കല്‍ ലാബ്, ഡിസ്‌പ്ലേ സോണ്‍, കഫറ്റേരിയ എന്നിവയൊക്കെയാണ് പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിലൂടെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഗവേഷകര്‍ക്കും പഠന കേന്ദ്രം തുറക്കപ്പെടും.

കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനാണ് പദ്ധതി നടത്തിപ്പിന്റെ നോഡല്‍ ഏജന്‍സി. പദ്ധതി നടപ്പാക്കുന്ന സ്ഥലത്തിന്റെ അനുയോജ്യത, വിശദമായ മാതൃകാ പഠനം, വിശദ പദ്ധതി രേഖ തയ്യാറാക്കല്‍, കണ്‍സഷനറെ തെരഞ്ഞെടുക്കല്‍, പദ്ധതി പൂര്‍ത്തീകരണം വരെയുളള സാങ്കേതിക സഹായം എന്നീ ചുമതലകള്‍ക്കായാണ് ട്രാന്‍സാക്ഷന്‍ അഡൈ്വസറായി ഏണസ്റ്റ് ആന്‍ഡ് യങ് പ്രവര്‍ത്തിക്കുക. മത്സാധിഷ്ടിത ടെണ്ടറിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. നടപടി ക്രമങ്ങള്‍ പുര്‍ത്തീകരിച്ച് എത്രയും പെട്ടെന്ന് പദ്ധതി നിര്‍വഹണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയാണ് ലക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒഡീഷയില്‍ നിന്ന് ട്രെയിനില്‍ കഞ്ചാവ് കടത്തിയ കേസില്‍ യുവതി പിടിയില്‍  (7 minutes ago)

വെറ്ററിനറി സര്‍വകലാശാലാ പി.ജി. പ്രവേശന സംസ്ഥാനക്വാട്ടയില്‍ അട്ടിമറി; സ്‌കോളര്‍ഷിപ്പും വെട്ടിക്കുറച്ചു  (31 minutes ago)

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ്: അന്വേഷണം നടത്തി ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ആറംഗ സമിതിക്ക് നിര്‍ദ്ദേശം  (1 hour ago)

സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി മലയാളിയായ പി.പി.മാധവന്‍ അന്തരിച്ചു  (1 hour ago)

അബുദാബിയില്‍ നിന്ന് എത്തിയ വയനാട് സ്വദേശിക്ക് എംപോക്‌സ് സ്ഥിരീകരിച്ചു  (1 hour ago)

അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളില്‍ വച്ച് ദില്ലിയില്‍ നിന്ന് ന്യൂജേഴ്‌സിയിലേക്കുള്ള വിമാനത്തിന്റെ ഇന്ധനം തീര്‍ന്നു  (2 hours ago)

യാചകര്‍ക്ക് പണം നല്‍കിയാല്‍ ഇനി കേസ്: ഇന്ദോറില്‍ ഭിക്ഷാടനം നിരോധിച്ചുകൊണ്ട് നേരത്തെതന്നെ ഉത്തരവ് ഇറക്കിയിട്ടുള്ളതാണ്  (2 hours ago)

കൊല്ലത്ത് ഓഷ്യനേറിയവും മറൈന്‍ ബയോളജിക്കല്‍ മ്യൂസിയവും: ധരണാപത്രം ഒപ്പിട്ടു  (2 hours ago)

മനുഷ്യ-മൃഗ സംഘട്ടന കേസുകളില്‍ നഷ്ടപരിഹാരം നല്‍കണമെന്ന വിഷയം ലോക്സഭയില്‍ ഉന്നയിച്ച് പ്രിയങ്ക ഗാന്ധി എംപി  (3 hours ago)

വയനാട് പുനരധിവാസ വിവാദം: സിദ്ധരാമയ്യയുടെ കത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി  (3 hours ago)

റോഡ് അടച്ചുകെട്ടി പാര്‍ട്ടി സമ്മേളനം: പരിപാടിയുടെ സംഘാടകരും അതില്‍ പങ്കെടുത്തവരും പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കോടതി  (4 hours ago)

മിണ്ടി കഴിഞ്ഞാല്‍ എന്നെ എയറില്‍ ആക്കുന്ന ചില ആളുകള്‍ ഉണ്ട്; ഇപ്പോള്‍ അതും ട്രെന്‍ഡ് ആണ്, അതുകൊണ്ട് ഞാന്‍ അതും ആസ്വദിക്കുന്നു:ലക്ഷ്മി നക്ഷത്രയുടെ വാക്കുകള്‍  (5 hours ago)

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് 175 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്റി; ഈ സാമ്പത്തിക വര്‍ഷം 75,000 വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍: ആകെ സര്‍ക്കാര്‍ ഗ്യാരന്റി 1295.56 കോടി രൂപയായി  (5 hours ago)

അമിതവേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയുള്ള യാത്രയ്‌ക്കെതിരെ കർശന നടപടി; രാത്രികാലങ്ങളിൽ ഇന്ന് മുതൽ പരിശോധന..  (5 hours ago)

പ്രിയങ്ക ഗാന്ധി വദ്ര തിങ്കളാഴ്ച പാര്‍ലമെന്റിലെത്തിയപ്പോള്‍ കൊണ്ടുവന്ന ബാഗാണ് വിഷയം  (5 hours ago)

Malayali Vartha Recommends