കോതമംഗലത്ത് ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു
കോതമംഗലം ഉരുളന്‍തണ്ണിയില്‍ ബസിറങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. കോടിയാട്ട് വര്‍ഗീസിന്റെ മകന്‍ എല്‍ദോസ് (40) ആണ് മരിച്ചത്. സംഭവസ്ഥലത്തുനിന്നു മൃതദേഹം മാറ്റാന്‍ അനുവദിക്കാതെ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു.
ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടയിലാണ് എല്‍ദോസിനെ ആന ആക്രമിച്ചത്. ഛിന്നഭിന്നമായ നിലയിലാണ് എല്‍ദോസിന്റെ മൃതദേഹം. എല്‍ദോസിന് ഒപ്പമുണ്ടായ ആള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇയാളാണ് നാട്ടുകാരെയും വനംവകുപ്പിനെയും വിവരം അറിയിച്ചത്. സംഭവസ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ മാത്ര ദൂരെയാണ് എല്‍ദോസിന്റെ വീട്. പാതയില്‍ വഴിവിളക്ക് ഉണ്ടായിരുന്നില്ല.
വനാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശത്ത് വേലി സ്ഥാപിക്കണമെന്ന് നാട്ടുകാരുടെ ഏറെനാളത്തെ ആവശ്യമാണ്. എന്നാല്‍ ഇതുവരെ നടപടിയുണ്ടായില്ല. കുട്ടമ്പുഴ പഞ്ചായത്തിലെ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഈ പ്രദേശത്ത് അറുപതോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ജനപ്രതിനിധികളടക്കമുള്ളവര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha