6 കോടിയുടെ വ്യാജ ഷെയര്‍ മാര്‍ക്കറ്റ് ആപ്പ് തട്ടിപ്പ്... 12 പ്രതികള്‍: അറസ്റ്റിലായത് 5 പ്രതികള്‍ മാത്രം
![](https://www.malayalivartha.com/assets/coverphotos/w657/323738_1734488657.jpg)
വ്യാജ ഓഹരിക്കച്ചവട ആപ്പുകളിലൂടെ 12 പ്രതികള്‍ ചേര്‍ന്ന് 6 കോടി രൂപ തട്ടിയെടുത്ത സൈബര്‍ കേസില്‍ ജയിലില്‍ കഴിയുന്ന 9-ാം പ്രതി കൊല്ലം നല്ലില സ്വദേശി അനു ബാബുവിന് ജാമ്യമില്ല.തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എല്‍സാ കാതറിന്‍ ജോര്‍ജാണ് പ്രതിക്ക് ജാമ്യം നിഷേധിച്ചത്.
12-ാം പ്രതി കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാഫി എന്ന ഷാഫിയെ ജയിലില്‍ ചെന്ന് ഫോര്‍മല്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ സൈബര്‍ ക്രൈം പോലീസിന് കോടതി അനുമതി നല്‍കി. ഫോര്‍മല്‍ അറസ്റ്റ് ഉത്തരവ് ജയില്‍ സൂപ്രണ്ടിന് നല്‍കാനും കോടതി ഉത്തരവിട്ടു. എല്ലാ പ്രതികളുടെയും റിമാന്റ് കാലാവധി 14 ദിവസം ദീര്‍ഘിപ്പിച്ച് ജയിലിലേക്ക് തിരിച്ചയച്ചു.മറ്റു മൂന്നു പ്രതികള്‍ക്കും കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചു..
നവംബര്‍ 10 മുതല്‍ റിമാന്റില്‍ കഴിയുന്ന എട്ടാം പ്രതി രാഹുല്‍ എം നായര്‍, പത്താം പ്രതി പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ ആഷിക് അലി എന്ന സോനു , പതിനൊന്നാം പ്രതി സല്‍മാനുല്‍ ഫാരിസ് എന്ന സല്‍മാന്‍ എന്നിവരുടെ ജാമ്യ ഹര്‍ജികളാണ് കഴിഞ്ഞ ദിവസം തള്ളിയത്.
"
https://www.facebook.com/Malayalivartha