പുതിയ സോഫ്റ്റ്വെയറായ 'സിഎസ്ഐ'യുടെ ട്രയല്‍ റണ്‍... വിവിധ നിരക്കുകളില്‍ ലഭിച്ചിരുന്ന സേവനങ്ങള്‍ ഏഴ് വിഭാഗങ്ങളിലേക്ക് ചുരുക്കി
പുതിയ സോഫ്റ്റ്വെയറായ 'സിഎസ്ഐ'യുടെ ട്രയല്‍ റണ്‍ ചെന്നൈ അണ്ണാ റോഡ് ഹെഡ് പോസ്റ്റ് ഓഫീസില്‍ തിങ്കളാഴ്ച നടന്നു. 24 വിഭാഗങ്ങളില്‍ വിവിധ നിരക്കുകളില്‍ ലഭിച്ചിരുന്ന സേവനങ്ങള്‍ ഏഴ് വിഭാഗങ്ങളിലേക്ക് ചുരുക്കകയായിരുന്നു. തപാല്‍ മാര്‍ഗം പുസ്തകം വാങ്ങിയിരുന്ന രജിസ്ട്രേഡ് പ്രിന്റഡ് ബുക്കിനും വില കൂടും. നിലവില്‍ 21 രൂപയായിരുന്നത് 60 ആകും.
കത്ത്, ഇന്‍ലന്‍ഡ്, പോസ്റ്റ് കാര്‍ഡ് മുതലായ ജനകീയ സേവനങ്ങള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന പ്രീമിയം സേവനങ്ങളിലേക്ക് മാറും. 50 പൈസയാണ് പോസ്റ്റ് കാര്‍ഡിന്റെ നിലവിലെ നിരക്ക്. ഇന്‍ലന്‍ഡിന് 2.50 രൂപയും. പ്രീമിയം വിഭാഗം സേവനം തുടങ്ങുന്നത് 22 രൂപയിലാണ്.
കുറഞ്ഞ നിരക്കില്‍ ലഭിച്ചിരുന്ന പാഴ്സല്‍ സേവനവും പുതിയ സോഫ്റ്റ്വെയര്‍ പ്രകാരം ലഭിക്കില്ല. പകരം നിരക്ക് കൂടിയ പ്രീമിയം സേവനങ്ങളായ ബിസിനസ്, രജിസ്റ്റേഡ് പാഴ്സലുകളാണ് ഉണ്ടാകുക. നിരക്ക് സംബന്ധിച്ച അന്തിമ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുന്നതാണ്.
തിങ്കളാഴ്ച ഇറങ്ങിയ ഗസറ്റ് വിജ്ഞാപനത്തിന്റെ ചുവടുപിടിച്ചാണ് മാറ്റങ്ങളുള്ളത്. പുതിയ സേവനങ്ങള്‍ കൊണ്ടുവരാനും നിലവിലുള്ളത് ഒഴിവാക്കാനും പോസ്റ്റല്‍ ഡയറക്ടര്‍ ജനറലിന് പൂര്‍ണ അധികാരം നല്‍കി.
" f
https://www.facebook.com/Malayalivartha