സംസ്ഥാനത്തെ പാതയോരങ്ങളില്‍ സ്ഥാപിച്ച ഫ്‌ലക്സ് ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുവദിച്ച സമയം ഇന്ന് അവസാനിക്കും
സംസ്ഥാനത്തെ പാതയോരങ്ങളില്‍ സ്ഥാപിച്ച ഫ്‌ലക്സ് ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുവദിച്ച സമയം ഇന്ന് അവസാനിക്കും.
നാളെ സര്‍ക്കാര്‍ കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.ഏറ്റവും കൂടുതല്‍ സമരങ്ങള്‍ നടക്കുന്നതും ഫ്‌ലക്സ് ബോര്‍ഡുകള്‍ ഉയരുന്നതുമായ തലസ്ഥാനത്തു നിന്ന് കഴിഞ്ഞ 10 ദിവസത്തിനിടെ 3700 ബോര്‍ഡുകളാണ് കോര്‍പറേഷന്‍ മാറ്റിയത്.
15 ലക്ഷം രൂപ പിഴയും ചുമത്തി. 24 എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തു. കൊച്ചി, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളിലും സമാനമായ രീതിയില്‍ നടപടി പുരോഗമിക്കുകയാണ്.
"
https://www.facebook.com/Malayalivartha