കോഴിക്കോട് കൊയിലാണ്ടിയില്‍ യാത്രക്കാരന്‍ ട്രെയിനില്‍ കുഴഞ്ഞുവീണ് മരിച്ചു...
കോഴിക്കോട് കൊയിലാണ്ടിയില്‍ യാത്രക്കാരന്‍ ട്രെയിനില്‍ കുഴഞ്ഞുവീണ് മരിച്ചു. തിക്കോടി സ്വദേശി റൗഫ് (55) ആണ് മരിച്ചത്. രാവിലെ കോയമ്പത്തൂരിലേക്കുള്ള ട്രെയിനില്‍ കൊയിലാണ്ടിയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുന്നതിനായാണ് റൗഫ് കയറിയത്.
തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ട്രെയിനില്‍ റൗഫ് കുഴഞ്ഞുവീണ ഉടനെ യാത്രക്കാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്ന് അഗ്‌നിരക്ഷാ സേനയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. . മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനത്തിലുള്ളത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
https://www.facebook.com/Malayalivartha