കോഴിക്കോട് കൈതപ്പൊയിലില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് പത്ത് പേര്‍ക്ക് പരുക്ക്
കോഴിക്കോട് കൈതപ്പൊയിലില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് പത്ത് പേര്‍ക്ക് പരുക്ക്. എതിരെ വന്ന പിക്കപ്പ് ലോറിയുമായി ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ഇടിക്കുകയായിരുന്നു.
ശബരിമല ദര്‍ശനം കഴിഞ്ഞ് ബാംഗ്ലൂരുവിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ പത്ത് ശബരിമല തീര്‍ത്ഥാടകരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
അതേസമയം, പത്തനംതിട്ടയില്‍ സ്‌കൂള്‍ ബസില്‍ തട്ടിയ തീര്‍ത്ഥാടക വാഹനം ഓടയിലേക്ക് മറിഞ്ഞു. പത്തനംതിട്ട ളാഹ പുതുക്കടയിലാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ സ്‌കൂള്‍ ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്ക് നിസ്സാര പരിക്കേല്‍ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha