സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻഇടിവ്... ഒരു പവൻ സ്വർണത്തിന് 520 രൂപ കുറഞ്ഞ് 56,560 രൂപയായി.. ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 61,225 രൂപ നൽകണം...
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻഇടിവ്. ഒരു പവൻ സ്വർണത്തിന് 520 രൂപ കുറഞ്ഞ് 56,560 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7,070 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 7,713 രൂപയുമായി. കഴിഞ്ഞ ദിവസവും ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞ് 57,080 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഡിസംബർ 11,12 എന്നീ ദിവസങ്ങളിലായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 58,280 രൂപയായിരുന്നു.
കഴിഞ്ഞ മാസം പകുതിയോടെ സ്വർണവിലയിൽ അതിശയിപ്പിക്കുന്ന കുറവ് സംഭവിച്ചിരുന്നുവെങ്കിലും ഡിസംബറോടെ വിലയിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.ഇന്നത്തെ സ്വർണവില പ്രകാരം അഞ്ച് ശതമാനം പണിക്കൂലി നോക്കിയാൽ കേരളത്തിലെ ജുവലറികളിൽ നിന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 61,225 രൂപ നൽകണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് 7653 രൂപ കൊടുക്കണം. അതായത് മൂന്ന് ശതമാനം ജിഎസ്ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ),പണിക്കൂലി എന്നിവയാണ് സ്വർണാഭരണം വാങ്ങുമ്പോൾ അധിക വില ഈടാക്കുന്നതിന് കാരണം.
പണിക്കൂലിയിലെ നേരിയ മാറ്റങ്ങളാണ് സ്വർണാഭരണ വിലയിലും വ്യത്യാസം ഉണ്ടാവാൻ കാരണമാകാറുളളത്.സംസ്ഥാനത്തെ വെളളിവിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെളളിയുടെ വില 99 രൂപയും
ഒരു കിലോഗ്രാം വെളളിയുടെ വില 99,000 രൂപയുമാണ്. കഴിഞ്ഞ ദിവസം ഒരു ഗ്രാം വെളളിയുടെ വില 100 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 100,000 രൂപയുമായിരുന്നു.അന്താരാഷ്ട്ര സ്വർണ്ണവിലയിൽ വലിയ ഇടിവാണ് ഉണ്ടായത്. 2581 ഡോളർ വരെ താഴ്ന്ന ശേഷം വില 2594 ഡോളറിൽ എത്തി. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. 640 രൂപയാണ് രണ്ട് ദിവസംകൊണ്ട് കുറഞ്ഞത്.
https://www.facebook.com/Malayalivartha