Widgets Magazine
20
Dec / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻഇടിവ്... ഒരു പവൻ സ്വർണത്തിന് 520 രൂപ കുറഞ്ഞ് 56,560 രൂപയായി.. ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 61,225 രൂപ നൽകണം...


ലോകത്തെ പ്രധാന മുട്ട ഉല്‍പ്പാദക രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ...ഗള്‍ഫ് രാജ്യങ്ങള്‍ നടപ്പാക്കിയ നിയന്ത്രണങ്ങള്‍..ഇന്ത്യയില്‍ നിന്നുള്ള മുട്ടകള്‍ കയറ്റുമതി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക്...


സിറിയയിൽ കണ്ണ് വച്ച് ഇസ്രായേൽ...ഇ​സ്രാ​യേ​ൽ ​സേ​ന കൈ​യേ​റി​യ ബ​ഫ​ർ സോ​ണി​ൽ സൈ​നി​ക സാ​ന്നി​ധ്യം തു​ട​രു​മെ​ന്ന് ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു...ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ഇത്തരം അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കു​ന്ന​ത്...


ഇറാനും സ്ത്രീകളും തമ്മിലുള്ള പ്രതിഷേധം...സ്ത്രീകൾ ലോലമായ പുഷ്പങ്ങളെന്ന്, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി..ഹിജാബ് വലിച്ചെറിഞ്ഞ് സ്ത്രീകളുടെ പ്രതിഷേധം...


ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം...കൂടുതൽ ശക്തയാർജ്ജിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്... വടക്കൻ തമിഴ്നാട് – തെക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് സമീപത്തേക്ക് നീങ്ങിയേക്കും...

എസ്എഫ് ഐഒയുടെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ആ രാഷ്ട്രീയ നേതാവ് താനല്ലെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ഇപ്പോഴുമുണ്ടോ? തുറന്നടിച്ച് മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ

19 DECEMBER 2024 06:13 PM IST
മലയാളി വാര്‍ത്ത

സിഎംആര്‍എല്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്  കമ്പനിക്ക് കോടികള്‍ നല്‍കിയത് ഒരു രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനാണെന്നാണ് എസ്എഫ് ഐ ഒയക്ക് വേണ്ടി ഹാജരായ കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ആ രാഷ്ട്രീയ നേതാവ്  ആരാണെന്ന് പറയാനുള്ള ബാധ്യത മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമുണ്ടെന്ന്  മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ. കെപിസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

എസ്എഫ് ഐഒയുടെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍  ആ രാഷ്ട്രീയ നേതാവ് താനല്ലെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ഇപ്പോഴുമുണ്ടോ?  ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയ പി.വി താനല്ലെന്ന് ഒരിക്കല്‍ക്കൂടി കേരളീയ പൊതുസമൂഹത്തോട് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ?  സിഎംആര്‍എല്‍ നല്‍കിയ കോടികള്‍ കൈപ്പറ്റിയ പിവി താനാണെന്ന് അംഗീകരിക്കുന്നതിന് തുല്യമാണ് മുഖ്യമന്ത്രിയുടെ മൗനം. ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയ പേരിലെ പിവി താനല്ലെന്ന് പറഞ്ഞത് പിണറായി വിജയനാണ്. മറ്റാരും അല്ലെന്ന് പറഞ്ഞിട്ടില്ല. തന്റെ കൈകള്‍ ശുദ്ധമാണെന്ന് പറഞ്ഞതും പിണറായി വിജയനാണെന്നും കേരളത്തില്‍ ഈ പേരുള്ള മറ്റൊരു പൊതു പ്രവര്‍ത്തകനുണ്ടോയെന്നും  കുഴല്‍നാടന്‍ ചോദിച്ചു.

അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്എഫ്‌ഐഒയ്ക്ക് അനുവദിച്ച സമയപരിധി എട്ടുമാസമാണ്. എന്നാല്‍ ഇതുവരെ അന്വേഷണം പൂര്‍ത്തിയായില്ല. അനുവദിച്ച സമയപരിധി കഴിഞ്ഞിട്ട്  മൂന്ന് മാസമായി. കെഎസ്‌ഐഡിസിയും വീണാ വിജയനും ഓരോ ഹൈക്കോടതിയെ സമീപിച്ചു. അവിടെന്ന് തിരിച്ചടി കിട്ടിയപ്പോള്‍ സിഎംആര്‍എല്ലിനെ കൊണ്ട് മൂന്നാമത്തെ ഹൈക്കോടതിയെ സമീപിപ്പിച്ചു.രണ്ട് ഹൈക്കോടതികള്‍ തള്ളുകയും മൂന്നാമത്തെ ഹൈക്കോടതി കേസില്‍ ഇടപെടാന്‍ മടിക്കുകയും ചെയ്ത കേസിലാണ് എട്ടുമാസമായിട്ടും അന്വേഷണ റിപ്പോര്‍ട്ട് എസ്എഫ് ഐ ഒ നല്‍കാത്തത.് ആര്‍ക്കുവേണ്ടിയാണ് അന്വേഷണം നീട്ടി കൊണ്ടുപോകുന്നത്?

എസ്എഫ് ഐ ഒ അഭിഭാഷകന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞത് അന്വേഷണം പൂര്‍ത്തിയായിയെന്നാണ്. എങ്കില്‍ എന്തു കൊണ്ട് നടപടിയിലേക്ക് പോയില്ല. അന്വേഷണം അനാവശ്യമായി നീട്ടിക്കൊണ്ടുപോകാന്‍ പുതിയ വാദം നിരത്തുകയാണ്. അതിന്റെ ഭാഗമാണ് രാഷ്ട്രീയ നേതാക്കള്‍ക്ക് പുറമെ മാധ്യമ സ്ഥാപനങ്ങള്‍ക്കും ഭീകര സംഘടനകളുമായി ബന്ധമുള്ള ചിലര്‍ക്കും സിഎംആര്‍എല്‍ പണം നല്‍കിയെന്ന് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാന്‍ വധക്കേസ്: ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികള്‍ ഒളിവില്‍  (3 minutes ago)

എംആര്‍ഐ സ്‌കാനിംഗ് സെന്ററില്‍ സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ  (14 minutes ago)

യുക്രെയ്‌നെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ വിട്ടുവീഴ്ചക്ക് തയാറാണെന്ന് പുട്ടിന്‍  (28 minutes ago)

പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്ന മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു  (54 minutes ago)

പ്രവാസികൾക്ക് വലിയ നേട്ടം, കുടുംബാംഗങ്ങളെ സന്ദർശക വിസയിൽ കൊണ്ടുവന്നാൽ ഇനി അധിക സമ്പത്തിക ബാധ്യയാകില്ല, ടൂറിസ്റ്റുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്ന സാധനങ്ങള്‍ക്ക് വാറ്റ് റീഫണ്ട് സംവിധാനവുമായി യുഎഇ...!!!  (1 hour ago)

കൂടുതൽ തസ്തികളിൽ യോഗ്യതാ പരീക്ഷ നിർബന്ധമാക്കി സൗദി, 174 ഇനം തൊഴിൽ ഇനങ്ങളിൽ പുതിയ വിസയിലെത്തുന്നവർ ഇനി സ്വന്തം നാട്ടിൽ നിന്നും യോഗ്യത പരീക്ഷ പാസാകേണ്ടതായി വരും, പരീക്ഷാ കേന്ദ്രങ്ങൾക്കായി അതാത് രാജ്യങ്ങ  (1 hour ago)

ലൈംഗികാതിക്രമ കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ ചോദ്യം ചെയ്ത് പൊലീസ്  (1 hour ago)

എടിഎമ്മില്‍ നിന്ന് 500 രൂപ പിന്‍വലിച്ച വിദ്യാര്‍ത്ഥി ബാലന്‍സ് കണ്ട് ഞെട്ടി  (1 hour ago)

സന്നിധാനത്ത് നിന്നും ആറടിയിലേറെ നീളമുള്ള മൂര്‍ഖനെ പിടികൂടി  (1 hour ago)

വ്യാജന്മാരെ സൂക്ഷിക്കണേ! വ്യാജന്മാരെ കണ്ടെത്താനായി ജില്ലാ കളക്ടര്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കി  (2 hours ago)

അപകടകരമായ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിച്ച യുട്യൂബര്‍ 9.5 കോടി രൂപ തിരിച്ചടയ്ക്കണമെന്ന് സെബി  (2 hours ago)

സേലത്തിനടുത്ത് മെട്ടൂരിലെ താപവൈദ്യുത നിലയത്തില്‍ വന്‍ തീപിടിത്തം: രണ്ട് കരാര്‍ തൊഴിലാളികള്‍ മരിച്ചതായാണ് വിവരം; പരുക്കേറ്റ 5 തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി  (3 hours ago)

കൊച്ചിയില്‍ 6 വയസുകാരിയുടെ മരണം കൊലപാതകം: കുട്ടിയുടെ അച്ഛനും രണ്ടാനമ്മയും പൊലീസ് കസ്റ്റഡിയില്‍  (3 hours ago)

പൈലറ്റ് ട്രെയിനികള്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞുണ്ടായ ദാരുണ അപകടം: 21 കാരിയായ പൈലറ്റ് ട്രെയിനി യാത്രയായത് ആറ് പേര്‍ക്ക് പുതുജീവന്‍ നല്‍കിയ ശേഷം  (3 hours ago)

വീണ്ടും വിജയ് മല്യ വാര്‍ത്തയാകുന്നു: വിജയ് മല്യക്ക് പിറന്നാള്‍ ആശംസയുമായി ലളിത് മോദി; നമ്മള്‍ ഇരുവരും സ്വന്തം രാജ്യത്തിനുവേണ്ടി പ്രയത്‌നിച്ചിട്ടും തെറ്റിദ്ധരിക്കപ്പെട്ടവരായിയെന്ന് എന്ന് മറുപടി  (3 hours ago)

Malayali Vartha Recommends