വ്യാജന്മാരെ സൂക്ഷിക്കണേ! വ്യാജന്മാരെ കണ്ടെത്താനായി ജില്ലാ കളക്ടര്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കി
വ്യാജന്മാരെ കണ്ടെത്താനായി ജില്ലാ കളക്ടര്‍ നേരിട്ട് തന്നെ സൈബര്‍ പൊലീസില്‍ പരാതി നല്‍കി. കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ ഫോട്ടോ ഡി പി ആക്കി വാട്‌സാപ്പിലൂടെ വ്യാജന്മാര്‍ പലരോടും പണം ആവശ്യപ്പെട്ടതായാണ് പരാതി. കേസെടുത്ത സൈബര്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കേരളത്തിന് പുറത്തുള്ള നമ്പര്‍ എന്നാണ് പൊലീസ് അന്വേഷണത്തിലെ പ്രാഥമിക നിഗമനം. അതിനിടെ വ്യാജന്മാരെ സൂക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഫേസ്ബുക്ക് കുറിപ്പുമായി കളക്ടര്‍ ഡി ആര്‍ മേഘശ്രീയും രംഗത്തെത്തിയിട്ടുണ്ട്.
കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ ഫേസ്ബുക്ക് കുറിപ്പ്
വ്യാജന്മാരെ സൂക്ഷിക്കണേ!
എന്റെ പ്രൊഫൈല്‍ ഫോട്ടോ ഡി പി ആക്കിയ ഒരു വ്യാജ വാട്‌സാപ്പ് അക്കൗണ്ടില്‍ നിന്ന് പണം ആവശ്യപ്പെട്ട് പലരെയും ബന്ധപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കുക. സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷിച്ച് കര്‍ശ്ശന നടപടി കൈക്കൊള്ളും. വ്യാജമായി സൃഷ്ടിച്ച ഇത്തരം പ്രൊഫൈലുകള്‍ പലര്‍ക്കും ശല്യമാകുന്നുണ്ട്. നിങ്ങള്‍ ഇത്തരം ഒരു തട്ടിപ്പിന് ഇരയായാല്‍, ഉടനെ സൈബര്‍ പൊലീസില്‍ പരാതി നല്‍കുക. നിയമ നടപടികളിലൂടെ മാത്രമേ ഇത്തരം ദുഷ്പ്രവണതയ്ക്ക് അറുതി വരുത്താന്‍ കഴിയൂ. ജാഗ്രതയോടെ സമൂഹ മാധ്യമങ്ങളില്‍ ഇടപെടുകയും, സുരക്ഷിതരായിരിക്കുകയും ചെയ്യുക.
https://www.facebook.com/Malayalivartha