കണ്ണീര്‍ക്കാഴ്ചയായി... ദര്‍ശനത്തിനുശേഷം ഉറങ്ങിക്കിടന്ന അയ്യപ്പഭക്തന്റെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി യുവാവിന് ദാരുണാന്ത്യം
കണ്ണീര്‍ക്കാഴ്ചയായി... ദര്‍ശനത്തിനുശേഷം ഉറങ്ങിക്കിടന്ന അയ്യപ്പഭക്തന്റെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി യുവാവിന് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശി ഗോപിനാഥ് ആണ് മരിച്ചത്. 24 വയസായിരുന്നു.
തമിഴ്‌നാട്ടില്‍ നിന്നും തീര്‍ത്ഥാടകരുമായി എത്തിയ ബസാണ് അപകടത്തിന് ഇടയാക്കിയത്. ദര്‍ശന ശേഷം മടങ്ങിയെത്തിയ ഗോപിനാഥ് പാര്‍ക്കിങ് ഏരിയയില്‍ നിലത്തു കിടന്ന് ഉറങ്ങുകയായിരുന്നു.
പിന്നിലേക്ക് എടുത്ത ബസ് ഗോപിനാഥിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങി. സംഭവ സ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ട ഗോപിനാഥിന്റെ മൃതശരീരം നിലയ്ക്കല്‍ ഗവ. ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.
മരിച്ച ഗോപിനാഥ് തിരുവള്ളുവര്‍ വെങ്കല്‍ സ്വദേശിയാണെന്നും പൊലിസ് . സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
"
https://www.facebook.com/Malayalivartha