തദ്ദേശത്തില്‍ ആദ്യം കാണാം... ക്രൈസ്തവ സമുദായങ്ങളുമായുള്ള ബന്ധം അരക്കിട്ടുറപ്പിക്കാന്‍ ബി.ജെ.പി.; കേക്കും ആശംസയുമായി ഇത്തവണയും ബി.ജെ.പിയുടെ സ്‌നേഹയാത്ര
വരുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി ഇപ്പോഴേ പ്രവര്‍ത്തനം തുടങ്ങി. അതേസമയം ക്രൈസ്തവ സമുദായങ്ങളുമായുള്ള ബന്ധം അരക്കിട്ടുറപ്പിക്കാന്‍ ബി.ജെ.പി. ഇത്തവണയും സ്‌നേഹയാത്ര നടത്തും. ക്രിസ്മസ് അവധിക്കാലത്ത് കെയ്ക്കും പ്രധാനമന്ത്രിയുടെ ആശംസയുമായി നേതാക്കളും പ്രവര്‍ത്തകരും ക്രൈസ്തവരുടെ വീടുകളിലെത്തും.
'സ്‌നേഹയാത്ര'യെന്ന പേരിലുള്ള ഭവനസന്ദര്‍ശനം കഴിഞ്ഞകൊല്ലവും നടത്തിയിരുന്നു. ക്രിസ്മസ് അവധിക്കാലം മുതല്‍ പുതുവര്‍ഷംവരെയാണ് ഇത്തവണത്തേയും സ്‌നേഹയാത്ര. പുനസ്സംഘടനയില്‍ ബി.ജെ.പി.യുടെ ഭാരവാഹിപ്പട്ടികയിലേക്ക് ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നതും പരിഗണനയിലാണ്.
തൃശ്ശൂര്‍ ലോക്സഭാ സീറ്റില്‍ സുരേഷ്ഗോപിയുടെ വിജയത്തിനുപിന്നില്‍ ക്രിസ്ത്യന്‍ സഭകളുടെയും അകമഴിഞ്ഞ പിന്തുണ ഉണ്ടായിട്ടുണ്ടെന്നാണ് ബി.ജെ.പി.യുടെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ തൃശ്ശൂരില്‍ സ്‌നേഹയാത്രയ്ക്ക് കൂടുതല്‍ ശ്രദ്ധയുണ്ടാകും.
അടുത്ത തിരഞ്ഞെടുപ്പുകളില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷനും തൃശ്ശൂര്‍ നിയമസഭാ മണ്ഡലവുമൊക്കെ ലക്ഷ്യമിട്ട് ഇതിനകംതന്നെ ബി.ജെ.പി. പ്രവര്‍ത്തനം ശക്തമാക്കിയിട്ടുമുണ്ട്. സംസ്ഥാനത്താകെ മികച്ച വോട്ടുവിഹിതമുള്ള അറുപതോളം നിയമസഭാ മണ്ഡലങ്ങളില്‍ കണ്ണുംനട്ടാണ് തന്ത്രങ്ങളൊരുക്കുന്നതും.
ജനറല്‍ സെക്രട്ടറിയായിരുന്ന ജോര്‍ജ് കുര്യനെ കേന്ദ്രമന്ത്രിയാക്കിയതിന്റെ ഗുണം വരും തിരഞ്ഞെടുപ്പുകളില്‍ ഉണ്ടാകുമെന്ന് നേതൃത്വം വിലയിരുത്തുന്നു. എല്ലാവിഭാഗങ്ങളുമായും നല്ലബന്ധം പുലര്‍ത്തുന്ന നേതാവാണ് ജോര്‍ജ് കുര്യന്‍.
സംസ്ഥാനത്ത് ജില്ലാ പ്രസിഡന്റുമാരുടെ എണ്ണം മുപ്പതായി ഉയര്‍ത്താന്‍ കോര്‍കമ്മിറ്റി അംഗീകാരം നല്‍കിക്കഴിഞ്ഞു. ഒരു ജില്ലയില്‍ ഒന്നിലധികം പ്രസിഡന്റുമാര്‍ വരുമ്പോള്‍ ഭാരവാഹികളുടെ എണ്ണം കൂടുമെന്നതിനാല്‍ ജാതി, മത, സമുദായ, ഗ്രൂപ്പ് സമവാക്യങ്ങള്‍ പാലിച്ച് കൂടുതല്‍പ്പേരെ നേതൃത്വത്തില്‍ എത്തിക്കാം. ഇതോടെ, ഭാരവാഹിപ്പട്ടികയില്‍ ക്രൈസ്തവര്‍ക്കും നല്ല ഇടംകിട്ടും
അതേസമയം വയനാട്ടിലെ അടക്കം ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് കേന്ദ്രം പണം ചോദിച്ചെന്നത് വ്യാജ കഥയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. കാല കാലങ്ങളായി നടക്കുന്ന പ്രവണതയാണ് ഇത്. തെറ്റായ പ്രചരണമാണ് നടക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. വയനാട്ടിലെ അടക്കം ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് കേന്ദ്രം 132 കോടി 62 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പത്ര വാര്‍ത്തകള്‍ വസ്തുത വിരുദ്ധമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. വിവിധ വകുപ്പുകള്‍ സഹായം നല്‍കുമ്പോള്‍ അതിനുള്ള പണം നല്‍കണം. കേരളത്തെ കേന്ദ്രം പിഴിയുന്നു എന്ന പച്ചകള്ളം കുറെയായി തുടരുന്നുണ്ട്. ജനങ്ങളുടെ നികുതി പണമാണ് എല്ലാം. ഒരു ഹെലികോപ്റ്റര്‍ ഇറങ്ങുമ്പോള്‍ പണം കൊടുക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മെക് സെവന്‍ ദേശവിരുദ്ധ ശക്തിയാണെങ്കില്‍ എന്തുകൊണ്ട് കേരളം കേന്ദ്രത്തെ അറിയിച്ചില്ലെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. ആയിരത്തോളം യൂണിറ്റുകള്‍ ഉണ്ടാകുന്നതുവരെ കാത്തിരുന്നത് എന്തിനായിരുന്നു. കേരള പൊലീസിന്റെ ഇന്റലിജന്‍സ് സംവിധാനം എവിടെയായിരുന്നുവെന്നും സുരേന്ദ്രന്‍ ചോദിച്ചു.
https://www.facebook.com/Malayalivartha