സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീര്‍ കൊലപാതക കേസ്... വിചാരണ മുടങ്ങി, അഡ്വ. ബി. രാമന്‍പിള്ളക്ക് ഒന്നാം നിലയിലെ വിചാരണ കോടതിയിലേക്ക് ഗോവണി പടികള്‍ കയറാന്‍ സാധിക്കാത്ത അവശതയുള്ളതിനാല്‍ കോടതി മാറ്റം വേണമെന്ന് പ്രതിയുടെ ഹര്‍ജി, ഹര്‍ജി ജനുവരി 6 ന് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ജെ . നസീറ പരിഗണിക്കുന്നതിനാല്‍ സാക്ഷിവിസ്താര വിചാരണ നിര്‍ത്തിവച്ചു കേസ് ജനുവരി 14 ന് മാറ്റി
സിറാജ് ദിന പത്രത്തിന്റെ ബ്യൂറോ ചീഫ് കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യാ കേസിലെ പ്രതി ഐ. എ. എസ്. ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ കേസ് ജനുവരി 14 ന് മാറ്റി. പ്രതി ഭാഗം അഡ്വ. ബി. രാമന്‍പിള്ളക്ക് ഒന്നാം നിലയിലെ വിചാരണ കോടതിയിലേക്ക് ഗോവണി പടികള്‍ കയറാന്‍ സാധിക്കാത്ത അവശതയുള്ളതിനാല്‍ താഴത്ത നിലയിലുള്ള അഡീഷണല്‍ ജില്ലാ കോടതിയിലേക്ക് മാറ്റം വേണമെന്ന പ്രതിയുടെ ഠ.ഛ.ജ ( ട്രാന്‍സ്ഫര്‍ ഒ.പി ) കോടതി മാറ്റഹര്‍ജി ജനുവരി 6 ന് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ജെ . നസീറ പരിഗണിക്കുന്നതിനാല്‍ സാക്ഷി വിസ്താര വിചാരണ നിര്‍ത്തിവച്ചു. നിലവില്‍ കേസ് പരിഗണിക്കുന്ന ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി.അനില്‍കുമാര്‍ ആണ് ജനുവരി 14 ന് മാറ്റിവച്ചത്.സാക്ഷി സമന്‍സ് റദ്ദാക്കി സമന്‍സ് തിരികെ വിളിപ്പിച്ചു.
ബ്രിട്ടീഷ് കാലഘട്ടത്തില്‍ പണികഴിപ്പിച്ച ''എച്ച് 'മോഡല്‍ ഓടിട്ട രണ്ടു നില കെട്ടിടത്തിന്റെ ഒന്നാം നിലയിലെ വിചാരണ കോടതിയിലേക്ക് ഗോവണി പടികള്‍ കയറാന്‍ സാധിക്കാത്ത അവശതയുള്ളതിനാല്‍ കോടതി മാറ്റം വേണമെന്ന ്പ്രതിയുടെ ഹര്‍ജി. ഹര്‍ജിയില്‍ തീര്‍പ്പു കല്‍പ്പിക്കും വരെയാണ് സാക്ഷിവിസ്താരം മാറ്റി വച്ചത്.
അതേസമയം സാക്ഷി സമന്‍സ് റദ്ദാക്കി സമന്‍സ് തിരികെ വിളിപ്പിച്ചു . കേസ് ജനുവരി 14 ന് മാറ്റി ഡിസംബര്‍ 2 ന് വിചാരണ തുടങ്ങാന്‍ കോടതി നേരത്തെ ഷെഡ്യൂള്‍ ചെയ്തിരുന്നു.ഡിസംബര്‍ 2 മുതല്‍ 18 വരെ യായി 95 സാക്ഷികളെ വിസ്തരിക്കാനാണ് കോടതി ഉത്തരവിട്ടത്.വിവിധ തീയതികളിലായി 95 സാക്ഷികള്‍ ഹാജരാകാനും കോടതി ഉത്തരവിട്ടിരുന്നു. ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കുറ്റം ചുമത്തിയിരുന്നു
രക്തസാമ്പിള്‍ എടുക്കല്‍ വൈകിയതിനാല്‍ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനാവാത്തതിനാല്‍ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ചെയ്തതിന് തെളിവില്ലാത്തതിനാല്‍ മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പ് 185 പ്രതിക്ക് മേല്‍ ചുമത്താനാവില്ലെന്ന് കോടതി .വിചാരണ വേഗത്തിലാക്കാന്‍ വാദി ( പ്രോസിക്യൂഷന്‍ ) ഭാഗത്തിനും പ്രതിഭാഗത്തിനും കൂടുതല്‍ തെളിവു രേഖകള്‍ ഉണ്ടെങ്കില്‍ സെപ്റ്റംബര്‍ 6 നകം ഹാജരാക്കാന്‍ കോടതി ഉത്തരവ്. പോലീസ് കുറ്റപത്രം അടിസ്ഥാന രഹിതമാണെന്ന പ്രതിയുടെ വാദം കോടതി തള്ളി.
പ്രതി വിചാരണ നേരിടണം.കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി. വിചാരണ കൂടാതെ കുറ്റവിമുക്തനാക്കി വിട്ടയക്കാന്‍ അടിസ്ഥാനമില്ലെന്ന് കോടതി.സുപ്രീം കോടതിയില്‍ നിന്നും കനത്ത തിരിച്ചടി ഉണ്ടായ സാഹചര്യത്തിലാണ് പ്രതിയെ കോടതി വിളിച്ചു വരുത്തുന്നത്.2023 ആഗസ്റ്റ് 25 നാണ് ശ്രീറാം വിചാരണ നേരിടാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.
തെളിവുകള്‍ നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് വിചാരണ ഘട്ടത്തിലാണ്. ഇത് വിചാരണ നടക്കേണ്ട കേസാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
"
https://www.facebook.com/Malayalivartha