ആന എഴുന്നള്ളിപ്പില്‍ സുപ്രീംകോടതിയുടെ ആശ്വാസ വിധി... ഹൈക്കോടതി ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് സ്റ്റേ...
ആന എഴുന്നള്ളിപ്പില്‍ സുപ്രീംകോടതിയുടെ ആശ്വാസ വിധി... ഹൈക്കോടതി ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് സ്റ്റേ... നിയന്ത്രണങ്ങള്‍ തൃശൂര്‍ പൂരത്തെയുള്‍പ്പെടെ ബാധിക്കുമെന്ന് ഏറെ ആശങ്കയുയര്‍ന്നിരുന്നു.
2012ലെ നാട്ടാന പരിപാലന ചട്ടങ്ങള്‍ പാലിച്ച് ദേവസ്വങ്ങള്‍ക്ക് തുടര്‍ന്നും ഉത്സവം നടത്താവുന്നതാണ്. പുതിയ ചട്ടങ്ങള്‍ രൂപീകരിക്കുന്ന അതോറിട്ടിയാവാന്‍ ഹൈക്കോടതിക്ക് കഴിയില്ല. നിയന്ത്രണങ്ങള്‍ അപ്രായോഗികമാണെന്നും നിരീക്ഷിച്ച് സുപ്രീംകോടതി.
ആനകള്‍ തമ്മില്‍ മൂന്നു മീറ്റര്‍ അകലം, രാവിലെ 9ന് ശേഷം എഴുന്നള്ളിക്കരുത് തുടങ്ങിയ നിയന്ത്രണങ്ങളാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്‌നയും എന്‍. കോട്ടീശ്വര്‍ സിംഗും അടങ്ങിയ ബെഞ്ച് സ്‌റ്റേ ചെയ്തത്.
തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് പരിഗണിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും മൃഗങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടു. ശൂന്യതയില്‍ നിന്നാണോ നിര്‍ദ്ദേശങ്ങളെന്ന് സുപ്രീംകോടതി ചോദിച്ചു.
മൂന്നു മീറ്റര്‍ അകലം പാലിക്കണമെന്ന് ആനകളോട് നിര്‍ദ്ദേശിക്കാനായി കഴിയുമോ പകല്‍സമയത്ത് നടത്തേണ്ട എഴുന്നള്ളിപ്പ്, രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ചുവരെ പാടില്ലെന്ന നിര്‍ദ്ദേശവും അപ്രായോഗികം.
ചൂട് കാരണമാണെന്ന് മൃഗാവകാശ സന്നദ്ധസംഘടനകള്‍ വാദിച്ചെങ്കിലും അംഗീകരിച്ചില്ല.കേരളം ഹിമാലയത്തില്‍ അല്ല. ചൂടുണ്ടാകും. ട്രക്കുകളില്‍ കൊണ്ടുപോകുന്നതിനേക്കാള്‍ നല്ലത് നടത്തിക്കൊണ്ടുപോകുന്നതാണ്. മൃഗങ്ങളുടെ അവകാശത്തിന്റെ പേരില്‍ ക്ഷേത്രാചാരങ്ങള്‍ ലംഘിക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
"
https://www.facebook.com/Malayalivartha