നവകേരള സദസ് മുഖ്യമന്ത്രിയുടെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതിന് പൊതുമുതല്‍ നശീകരണം തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ജാമ്യമില്ലാ കേസ്... പാലോടിന് സോപാധിക ജാമ്യം
നവകേരള സദസ് മുഖ്യമന്ത്രിയുടെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതിന് പൊതുമുതല്‍ നശീകരണം തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ജാമ്യമില്ലാ കേസില്‍ പാലോട് രവിക്ക് സോപാധിക ജാമ്യം അനുവദിച്ചു. കേസില്‍ അലംഭാവം കാട്ടിയ മ്യൂസിയം പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് ജാമ്യം അനുവദിച്ചത്.
രവിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മ്യൂസിയം പോലീസ് ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ നാശനഷ്ട തുക തിട്ടപ്പെടുത്തിയ റിപ്പോര്‍ട്ടില്ലാത്തതാണ് വിമര്‍ശനത്തിനിടയാക്കിയത്. തുടര്‍ന്നാണ് പാലോടിന് ജാമ്യം നല്‍കിയത്. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പ്രസുന്‍ മോഹനാണ് മ്യൂസിയം പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചത്.
ഇങ്ങനെയാണോ പി ഡി പി പി കേസ് രജിസ്റ്റര്‍ ചെയ്യുന്നതെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ രക്ഷാപ്രവര്‍ത്തനം എന്ന പേരില്‍ പോലീസ് യുഡിഎഫ് പ്രവര്‍ത്തകരെ വളഞ്ഞു വച്ച് ക്രൂരമായി മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഡിജിപി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ വെള്ളയമ്പലം റോഡില്‍ മുഖ്യമന്ത്രിയുടെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു പൊതുമുതല്‍ നശിപ്പിച്ചു എന്നാണ് മ്യൂസിയം പോലീസ് എഫ് ഐ ആര്‍. .
"
https://www.facebook.com/Malayalivartha