ബൈക്ക് റിപ്പയര്‍ കൂലി തര്‍ക്കത്തില്‍ ബൈക്കുടമ ആര്യനാട് ജയകൃഷ്ണനെ കൊലപ്പെടുത്തിയ നരഹത്യാ കേസ് വര്‍ക്ക്‌ഷോപ്പുടമക്ക് 5 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും
ബൈക്ക് റിപ്പയര്‍ കൂലി തര്‍ക്കത്തില്‍ ബൈക്കുടമ ആര്യനാട് സ്വദേശി ജയകൃഷ്ണനെ കൊലപ്പെടുത്തിയ നരഹത്യാ കേസില്‍ ആര്യനാട് പഴയ കച്ചേരിനട വര്‍ക്ക്‌ഷോപ്പുടമ ഷിബു റോസിനും കൂട്ടു പ്രതി സുരേഷിനും 5 വര്‍ഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി കെ .വിഷ്ണുവിന്റേതാണ് ശിക്ഷാവിധി. 2018 മാര്‍ച്ച് 6 ന് രാത്രി 11.15 മണിക്ക് ആണ് സംഭവം നടന്നത്.
കൂലി തര്‍ക്കത്തിന് ശേഷം വര്‍ക്ക്‌ഷോപ്പില്‍ ഉപേക്ഷിച്ച പഴ്‌സ് തിരികെ എടുക്കാന്‍ ജയകൃഷ്ണന്‍ എത്തിയപ്പോഴാണ് രണ്ട് പ്രതികള്‍ ചേര്‍ന്ന് ഇരുമ്പ് പൈപ്പും വാളും കൊണ്ട് വെട്ടിക്കൊന്നത്. പ്രോസിക്യൂഷന് വേണ്ടി അഡീ. പ്രോസിക്യൂട്ടര്‍ ഏ. ആര്‍. ഷാജി ഹാജരായി.
https://www.facebook.com/Malayalivartha