കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ് - പുതുവത്സര വിപണി ഇന്ന് ആരംഭിക്കും...
കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ് - പുതുവത്സര വിപണി ഇന്ന് ആരംഭിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കിലും മറ്റ് ഉല്‍പ്പന്നങ്ങള്‍ 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവിലും വിപണിയിലൂടെ ലഭിക്കും.
ജനുവരി ഒന്നുവരെ നടക്കുന്ന വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി എന്‍ വാസവന്‍ ഏറ്റുമാനൂരില്‍ നിര്‍വഹിച്ചു. 1601 രൂപയുടെ കിറ്റ് 1082 രൂപയ്ക്ക് ആണ് നല്‍കുന്നത്.
ക്രിസ്മസ് ആഘോഷത്തിനുള്ള ബിരിയാണി അരി, ഡാല്‍ഡ, ആട്ട, മൈദ, റവ, അരിപ്പൊടി, സേമിയ, പാലട, അരിയട, തേയില, ചുവന്നുള്ളി, സവാള തുടങ്ങിയവ വില്‍പ്പന കേന്ദ്രങ്ങളില്‍ ലഭ്യമാകും. സര്‍ക്കാര്‍ നിശ്ചയിച്ച വിലയിലാകും സബ്സിഡി ഇനങ്ങള്‍ വില്‍ക്കുക.
170 വിപണന കേന്ദ്രങ്ങളിലൂടെയാണ് വില്‍പ്പന നടത്തുക. ക്രിസ്മസ് - പുതുവത്സര വിപണിയില്‍ കണ്‍സ്യൂമര്‍ഫെഡ് 25 കോടിയുടെ സബ്‌സിഡി ഇനങ്ങളുടെയും 50 കോടിയുടെ നോണ്‍ സബ്‌സിഡി സാധനങ്ങളുടെയും ഉള്‍പ്പെടെ 75 കോടി രൂപയുടെ വില്‍പ്പനയാണ് ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു.
അതേസമയം സാധാരണക്കാര്‍ക്ക് ആശ്വാസം പകരാനും പൊതുവിപണിയിലെ വില നിയന്ത്രിക്കാനും, ഗുണമേന്മ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്ന് കണ്‍സ്യൂമര്‍ ഫെഡ് അറിയിച്ചു.
"
https://www.facebook.com/Malayalivartha