ഇടുക്കി കട്ടപ്പനയില്‍ സഹകരണ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ തൂങ്ങിമരിച്ച നിലയില്‍...
ഇടുക്കി കട്ടപ്പനയില്‍ സഹകരണ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ തൂങ്ങിമരിച്ച നിലയില്‍. കട്ടപ്പന മുളങ്ങാശ്ശേരിയില്‍ സാബുവാണ് മരിച്ചത്.
കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ പടിക്കെട്ടുകള്‍ സമീപത്തായി വെള്ളിയാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ സമീപത്തെ താമസക്കാരാണ് കണ്ടത്.
തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. നിക്ഷേപതുക തിരിച്ചുനല്‍കാത്തതുമായി ബന്ധപ്പെട്ട് ബാങ്കുമായി തര്‍ക്കം നിലനില്‍ക്കെയാണ് ആത്മഹത്യ. കട്ടപ്പനയില്‍ വ്യാപാര സ്ഥാപനം നടത്തുന്ന സാബുവിന് 25 ലക്ഷത്തോളം രൂപയുടെ നിക്ഷേപമുണ്ടായിരുന്നു. ഈ പണം തിരികെ ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചെങ്കിലും ബാങ്ക് പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാണിച്ച് മാസംതോറും നിശ്ചിത തുക നല്‍കാമെന്നായിരുന്നു ബാങ്കിന്റെ മറുപടി.
ഇതനുസരിച്ച് പണം നല്‍കിയിരുന്നു. എന്നാല്‍, വ്യാഴാഴ്ച ഭാര്യയുടെ ചികിത്സക്ക് വേണ്ടി കൂടുതല്‍ പണം ആവശ്യപ്പെട്ട് സാബു ബാങ്കിലെത്തിയിരുന്നു. എന്നാല്‍ ബാങ്ക് നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് വലിയ തര്‍ക്കങ്ങളുണ്ടായിരുന്നു.
ഭാര്യയുടെ ചികിത്സക്ക് പണം നല്‍കിയില്ലെന്നും അപമാനിച്ചെന്നും മരണത്തിന് ഉത്തരവാദി ബാങ്കാണെന്നും എഴുതിയ കുറിപ്പ് സാബുവിന്റെ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്ന് ലഭ്യമായി.
"
https://www.facebook.com/Malayalivartha