വിവാഹം നടന്ന അതേ പള്ളിയിൽ നിശ്ചലരായി അവർ എത്തി ..! മൂന്നു പേർക്ക് ഒരേ കല്ലറ ..! നെഞ്ച് പൊട്ടി കരഞ്ഞ് ജനം
അനുവിന്റെയും നിഖിലിന്റെയും വിവാഹം നടന്ന പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്കാ പള്ളിയങ്കണത്തിലേക്കു അവസാനമായി അവർ എത്തി. അവർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ വേദന കടിച്ചമർത്തി ഉറ്റവർ ഓടിയെത്തി. കൂടൽ മുറിഞ്ഞകല്ലിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു .
മല്ലശേരി പുത്തേതുണ്ടിയിൽ മത്തായി ഈപ്പൻ(65), മകൻ നിഖിൽ (30), ഭാര്യ മല്ലശേരി പുത്തൻവിള കിഴക്കേിൽ അനുബിജു(26), അനുവിന്റെ പിതാവ് ബിജു പി.ജോർജ്(51) എന്നിവരുടെ സംസ്‌കാരം ഇന്നലെ ഉച്ചയ്ക്ക് 12.30നു കോന്നി പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ നടത്തി. രാവിലെ 6.30ന് മൃതദേഹങ്ങൾ വീടുകളിലെത്തിച്ചു . 8ന് പള്ളിയിലേക്ക് കൊണ്ടുവന്നു. 8.15 മുതൽ പള്ളിയിൽ പൊതുദർശനം .
മത്തായി ഈപ്പൻ, നിഖിൽ, അനു എന്നിവരുടെ മൃതദേഹം ഒരു കുടുംബക്കല്ലറയിലും ബിജു പി.ജോർജിന്റെ മൃതദേഹം അദ്ദേഹത്തിന്റെ കുടുംബക്കല്ലറയിലുമായിരുന്നു സംസ്‌കരിച്ചത്. പള്ളിയിലെ ശുശ്രൂഷകളും പൊതുദർശനവും പൂർത്തിയാക്കി ഒരുമണിയോടെ സംസ്‌കാരം നടത്തി .
സംസ്കാര ശുശ്രൂഷകൾക്കു മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ്, മാവേലിക്കര രൂപതാധ്യക്ഷൻ ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ്, പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ.സാമുവൽ മാർ ഐറേനിയസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം എന്നിവർ നേതൃത്വം നൽകി. മന്ത്രി വീണാ ജോർജ് അന്ത്യോപചാരമർപ്പിച്ചു.
https://www.facebook.com/Malayalivartha