Widgets Magazine
20
Dec / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആറുവയസുകാരിയെ രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ദുർ‍മന്ത്രവാദം അല്ലെന്ന് സ്ഥിരീകരണം; ആദ്യ ഭാര്യയുമായി ഭർത്താവ് അടുക്കാൻ മകൾ കാരണമാകുമെന്ന് ഭയം: കുട്ടി ബാധ്യത ആകതിരിക്കാൻ കൊലപാതകം


ബിജെപി വീണ്ടും കളം നിറയുന്നു...കേന്ദ്രമന്ത്രി ജോർജ്ജ് കുര്യന്റെ വസതിയിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി... പ്രധാനമന്ത്രി മെഴുകുതിരി തെളിയിച്ചു...


സംസ്ഥാനത്ത് വരും ദിവസങ്ങളിൽ..നേരിയ ഇടത്തരം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...ഒരു ജില്ലകളിലും പ്രത്യേക അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല...ശക്തി കൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്....


2026 ൽ നിയമസഭാ തിരഞ്ഞടുപ്പ്... കെ.സി. വേണു ഗോപാലിന്റെ മധ്യസ്ഥതതയിൽ രമേശ് ചെന്നിത്തലയും, എൻ എസ് എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും തമ്മിലുള്ള തർക്കം പറഞ്ഞു തീർത്തു... പ്രധാന തടസമാണ് ഇപ്പോൾ നീങ്ങിയിരിക്കുന്നത്...


കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എംടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു....

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി കൂടിക്കാഴ്ച നടത്തി, കേരളത്തിൽ നിന്നുള്ള വനിതാ മാധ്യമ പ്രതിനിധി സംഘം ....

20 DECEMBER 2024 04:19 PM IST
മലയാളി വാര്‍ത്ത

More Stories...

29-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് കൊടിയിറങ്ങി: മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോരം 'മലു' കരസ്ഥമാക്കി; മികച്ച ചിത്രത്തിനുള്ള പീപ്പിള്‍സ് അവാര്‍ഡ് മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമയ്ക്ക്

തെളിവധിഷ്ഠിത ഗവേഷണത്തിലൂടെ സിദ്ധ വൈദ്യശാസ്ത്രത്തിന് മുന്നേറാനാകണം: മന്ത്രി വീണാ ജോര്‍ജ്

അപകീര്‍ത്തിക്കേസ്: കെ.സുരേന്ദ്രന്‍ വിചാരണ കോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍നിന്ന് ഇളവ്

ആറുവയസുകാരിയെ രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ദുർ‍മന്ത്രവാദം അല്ലെന്ന് സ്ഥിരീകരണം; ആദ്യ ഭാര്യയുമായി ഭർത്താവ് അടുക്കാൻ മകൾ കാരണമാകുമെന്ന് ഭയം: കുട്ടി ബാധ്യത ആകതിരിക്കാൻ കൊലപാതകം

ശബരിമല തീർത്ഥാടകരുടെ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ചങ്ങനാശ്ശേരി സ്വദേശിയ്ക്ക് ദാരുണാന്ത്യം; പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി...

കേരളത്തിൽ നിന്നുള്ള വനിതാ മാധ്യമ പ്രതിനിധി സംഘം ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി കൂടിക്കാഴ്ച നടത്തി. പ്രസ് ഇൻഫർമേഷൻ ബ്യൂറോ, തിരുവനന്തപുരം സംഘടിപ്പിച്ച ഒരാഴ്ച നീണ്ടുനിൽക്കുന്ന ഗുജറാത്ത് സന്ദർശനത്തിന് എത്തിയ സംഘത്തിൽ മലയാളിവാർത്ത പ്രതിനിധി പ്രശോഭയും ഉണ്ട് . ഗുജറാത്തിൻ്റെ വികസന യാത്രയും സാംസ്കാരിക പൈതൃകവും അടുത്തറിയാനും തിരിച്ചറിയാനുമുള്ള കേരള മാധ്യമ സംഘത്തിന്റെ ഉദ്യമത്തെ അഭിനന്ദിച്ച ശ്രീ പട്ടേൽ, സംസ്ഥാനങ്ങൾക്കിടയിൽ ഐക്യവും സഹകരണവും വളർത്തുന്നതിന് ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്നതിലൂന്നിയ ഊർജ്ജം അത്യന്താപേക്ഷിതമാണെന്ന് അഭിപ്രായപ്പെട്ടു. മലയാളിവാർത്ത പ്രതിനിധി പ്രശോഭ അയച്ചുതന്ന റിപ്പോർട്ട് ഇങ്ങനെയാണ് .

രാജ്യസ്‌നേഹവും കടപ്പാടും ഓരോ പൗരനിലും ഉണ്ടായിരിക്കണമെന്ന് എടുത്തുപറഞ്ഞ ശ്രീ ഭൂപേന്ദ്ര പട്ടേൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാഷ്ട്രം എങ്ങനെയാണ് വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള പാതയിൽ മുന്നോട്ട് കുതിയ്ക്കുന്നതെന്ന് വിശദമാക്കി .മോദിയുടെ "സബ്കാ സാത്ത്, സബ്കാ വികാസ്" എന്ന കാഴ്ചപ്പാട് വളരെ ഫലപ്രദമായ രീതിയിൽ മുന്നോട്ടോണ്ടുപോകുന്നതിൽ ഗുജറാത്തിൻ്റെ പ്രതിബദ്ധത ശ്രീ ഭൂപേന്ദ്ര പട്ടേൽ എടുത്തുപറഞ്ഞു

ഭാരതം ഇന്ന് ലോകരാജ്യങ്ങള്‍ക്ക് മാതൃക ആണെന്നും ഏക് ഭാരത് ശ്രേഷ്ഠ ഭാരത് സന്ദേശമാണ് ഭാരതം മുന്നോട്ടു വയ്‌ക്കുന്ന കാഴ്ചപ്പാട് എന്നും വിശദീകരിച്ച മുഖ്യ മന്ത്രി ഭൂപേന്ദ്ര പട്ടേൽ ശുചിത്വം, ഗ്രീന്‍ എനര്‍ജി എന്നിവയില്‍ വരെ വിപ്ലവകരമായ മാറ്റങ്ങളാണ് ഗുജറാത്തിൽ നടപ്പിലാക്കിയിരിക്കുന്നത് . ഇതിന്റെ ഫലമായി ഇറക്കുമതി കുറച്ചു കൂടുതൽ മേഖലകൾ സ്വയം പര്യാപ്തമായി എന്നുള്ളത് ഭാരതത്തിന്റെ വളർച്ചയെ സൂചിപ്പിക്കുന്ന ഘടകങ്ങളാണ് . ഗുജറാത്തിലെ ദർശനപരമായ സംരംഭങ്ങളുടെ പരിവർത്തനപരമായ സ്വാധീനം ശുചിത്വ യജ്ഞങ്ങൾ മുതൽ അർദ്ധചാലക വ്യവസായത്തിലെ അത്യാധുനിക പുരോഗതി വരെ എത്തിയത് രാജ്യത്തിന്റെ അഭിമാനാർഹമായ നേട്ടമാണ്.

വികസിത ഭാരതമെന്ന മുദ്രാവാക്യത്തില്‍ ഊന്നിയ പ്രധാനമന്ത്രിയുടെ പ്രവര്‍ത്തങ്ങള്‍ തികച്ചും മാതൃകാപരമാണ് . . എല്ലാവരെയും ഒരുമിച്ചു നിർത്തി ഭാരതത്തിൽ വിപ്ലവാൽമാകരമായ നേട്ടം കൈവരിക്കുന്നതിന് മോദിയുടെ ഭരണത്തിന് കഴിഞ്ഞു . 10 വര്‍ഷം കൊണ്ടു രാജ്യത്ത് വിപ്ലകരമായ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത് . ഗുജറാത്തിന്റെ മാറ്റം ഏറെ വലുതാണ്. മോദിജിയുടെ വികസന കാഴ്ചപ്പാടാണ് അതിനു കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനങ്ങള്‍ക്കിടയില്‍ ഐക്യവും സഹകരണവും വളര്‍ത്തുന്നതിന് ഏക ഭാരതത്തിന്റെയും ശ്രേഷ്ഠ ഭാരതത്തിന്റെയും ആത്മാവ് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗുജറാത്തിന്റെ വളർച്ചയുടെ കഥയെക്കുറിച്ചുള്ള നേരിട്ടുള്ള ഉൾക്കാഴ്ച്ചകൾ നൽകാൻ ഈ സന്ദർശനം സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പ്രതിനിധി സംഘത്തിന് ഫലപ്രദമായ ഒരു പര്യടനം ആശംസിച്ചു. സന്ദർശന വേളയിൽ സംഘത്തെ നയിച്ച പിഐബി അഹമ്മദാബാദിലെ അഡീഷണൽ ഡയറക്ടർ ജനറൽ ശ്രീ പ്രകാശ് മഗ്ദൂം, പി ഐ ബി അഹമ്മദാബാദ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി ആരോഹിബെൻ പട്ടേൽ എന്നിവർ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ ആദരിച്ചു.

കേരളത്തിൽ നിന്നുള്ള മാധ്യമ സംഘത്തെ പ്രതിനിധീകരിച്ച്, പിഐബി തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആതിര തമ്പി, കേരളത്തിൻ്റെ സാംസ്കാരിക പൈതൃകത്തെ അടയാളപ്പെടുത്തുന്ന പ്രശസ്തമായ ചുണ്ടൻ വള്ളത്തിന്റെ പിച്ചളയിൽ നിർമ്മിച്ച മാതൃക ശ്രീ ഭൂപേന്ദ്ര പട്ടേലിന് സമ്മാനിച്ചു.

ഗുജറാത്തിന്റെ ആതിഥ്യമര്യാദയുടെ ഭാഗമായി 10 പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലെ പ്രതിനിധി സംഘത്തിലുള്ള വനിതാ മാധ്യമപ്രവർത്തകർക്ക് ഗുജറാത്തിന്റെ സാംസ്ക്കാരിക തനിമയുള്ള അതിമനോഹരമായ മാതൃകകൾ സമ്മാനിച്ചു.

ഡിസംബർ 23 വരെ നീണ്ടുനിൽക്കുന്ന പര്യടനം, ഇന്ത്യയിലുടനീളമുള്ള ഐക്യത്തിനും വികസനത്തിനും സഹായകമാണ് സംസ്ഥാനങ്ങൾ തമ്മിലുള്ള ആശയങ്ങളുടെയും സംസ്കാരത്തിന്റെയും കൈമാറ്റത്തെയും പരസ്പ്പര്യത്തെയും ഊട്ടിയുറപ്പിക്കാൻ ഇത്തരം സന്ദർശനങ്ങൾ സഹായിക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

29-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് കൊടിയിറങ്ങി: മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോരം 'മലു' കരസ്ഥമാക്കി; മികച്ച ചിത്രത്തിനുള്ള പീപ്പിള്‍സ് അവാര്‍ഡ് മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമയ്ക്ക്  (42 minutes ago)

ഭാര്യയെ കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിക്കാന്‍ കൊണ്ടുപോയ ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

തമിഴ്നാട്ടില്‍ കോടതിക്കു മുന്നില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി ഏഴംഗസംഘം  (1 hour ago)

സൗദിയില്‍ വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം  (1 hour ago)

അഭിമാന നിമിഷം : കൊച്ചുമകള്‍ ആരാധ്യയുടെ സ്‌കൂള്‍ വാര്‍ഷിക ദിനത്തില്‍ പങ്കെടുത്ത് അമിതാബ് ബച്ചനും  (1 hour ago)

ആദ്യരാത്രിയില്‍ നവവധുവിന്റെ ആവശ്യം കേട്ട് ഞെട്ടി നവവരന്‍...  (2 hours ago)

തെളിവധിഷ്ഠിത ഗവേഷണത്തിലൂടെ സിദ്ധ വൈദ്യശാസ്ത്രത്തിന് മുന്നേറാനാകണം: മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

അപകീര്‍ത്തിക്കേസ്: കെ.സുരേന്ദ്രന്‍ വിചാരണ കോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍നിന്ന് ഇളവ്  (3 hours ago)

ആറുവയസുകാരിയെ രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ദുർ‍മന്ത്രവാദം അല്ലെന്ന് സ്ഥിരീകരണം; ആദ്യ ഭാര്യയുമായി ഭർത്താവ് അടുക്കാൻ മകൾ കാരണമാകുമെന്ന് ഭയം: കുട്ടി ബാധ്യത ആകതിരിക്കാൻ  (4 hours ago)

ശബരിമല തീർത്ഥാടകരുടെ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ചങ്ങനാശ്ശേരി സ്വദേശിയ്ക്ക് ദാരുണാന്ത്യം; പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി...  (5 hours ago)

തെളിവധിഷ്ഠിത ഗവേഷണത്തിലൂടെ സിദ്ധ വൈദ്യശാസ്ത്രത്തിന് മുന്നേറാനാകണം: മന്ത്രി വീണാ ജോര്‍ജ്: കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളിലൂടെ പാരമ്പര്യ വൈദ്യശാസ്ത്രം ജനകീയമാകണം  (5 hours ago)

എല്ലാ വിസ നിരക്കുകളും പുനപ്പരിശോധിക്കും, കുവൈത്തിൽ പ്രവാസികളുടെ ശമ്പളത്തിനും ജോലിക്കും ആനുപാതികമാക്കി വിസ നിരക്ക് പുതുക്കിയേക്കും, ഫീസ് വര്‍ദ്ധനവ് നിശ്ചയിക്കാന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കി  (5 hours ago)

ദി ഫോർത്തിലെ ജീവനക്കാർ പട്ടിണി സമരത്തിലേക്ക്...  (5 hours ago)

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി കൂടിക്കാഴ്ച നടത്തി, കേരളത്തിൽ നിന്നുള്ള വനിതാ മാധ്യമ പ്രതിനിധി സംഘം ....  (5 hours ago)

ആധുനികവും പരമ്പരാഗതവുമായ വൈദ്യശാസ്ത്രവും സൗഖ്യചികിത്സകളും സംയോജിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് ഭാരതത്തിന്‍റെ വലിയ നേട്ടമെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ  (5 hours ago)

Malayali Vartha Recommends