Widgets Magazine
20
Dec / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആറുവയസുകാരിയെ രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ദുർ‍മന്ത്രവാദം അല്ലെന്ന് സ്ഥിരീകരണം; ആദ്യ ഭാര്യയുമായി ഭർത്താവ് അടുക്കാൻ മകൾ കാരണമാകുമെന്ന് ഭയം: കുട്ടി ബാധ്യത ആകതിരിക്കാൻ കൊലപാതകം


ബിജെപി വീണ്ടും കളം നിറയുന്നു...കേന്ദ്രമന്ത്രി ജോർജ്ജ് കുര്യന്റെ വസതിയിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി... പ്രധാനമന്ത്രി മെഴുകുതിരി തെളിയിച്ചു...


സംസ്ഥാനത്ത് വരും ദിവസങ്ങളിൽ..നേരിയ ഇടത്തരം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...ഒരു ജില്ലകളിലും പ്രത്യേക അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല...ശക്തി കൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്....


2026 ൽ നിയമസഭാ തിരഞ്ഞടുപ്പ്... കെ.സി. വേണു ഗോപാലിന്റെ മധ്യസ്ഥതതയിൽ രമേശ് ചെന്നിത്തലയും, എൻ എസ് എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും തമ്മിലുള്ള തർക്കം പറഞ്ഞു തീർത്തു... പ്രധാന തടസമാണ് ഇപ്പോൾ നീങ്ങിയിരിക്കുന്നത്...


കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എംടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു....

തെളിവധിഷ്ഠിത ഗവേഷണത്തിലൂടെ സിദ്ധ വൈദ്യശാസ്ത്രത്തിന് മുന്നേറാനാകണം: മന്ത്രി വീണാ ജോര്‍ജ്: കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളിലൂടെ പാരമ്പര്യ വൈദ്യശാസ്ത്രം ജനകീയമാകണം

20 DECEMBER 2024 04:50 PM IST
മലയാളി വാര്‍ത്ത
തെളിവധിഷ്ഠിതമായ ഗവേഷണത്തിലൂടെ സിദ്ധ വൈദ്യശാസ്ത്രത്തിന് മുന്നേറാനാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളിലൂടെ പാരമ്പര്യ വൈദ്യശാസ്ത്രം ജനകീയമാകുകയും വേണം. ഏത് വൈദ്യശാസ്ത്രത്തിലും ഗവേഷണം വളരെ പ്രധാനമാണ്. ഭാരതീയ ചികിത്സാ ശാസ്ത്രത്തിന് കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. അതിനുതകുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. വെല്‍നസിനായും ചികിത്സയ്ക്കായും ആഗോളതലത്തില്‍ നിന്നും ധാരാളം പേര്‍ കേരളത്തിലെത്തുന്നുണ്ട്.   കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കുമ്പോള്‍ അതില്‍ ആയുഷിന്റെ എല്ലാ മേഖലയേയും പരിഗണിക്കും. 4 പുതിയ സിദ്ധ വര്‍മ്മ യൂണിറ്റുകളും ജീവിതശൈലി രോഗ നിവാരണത്തിനുള്ള 2 സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളും ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിക്കുന്നതാണ്. ചെന്നൈ ആസ്ഥാനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധയുമായി ചേര്‍ന്ന് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. എട്ടാമത് സിദ്ധ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം പൂജപ്പുര സരസ്വതീ മണ്ഡപത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഭാരതീയ ചികിത്സ സമ്പ്രദായങ്ങളില്‍ ഏറ്റവും പഴക്കം ചെന്നതും ദക്ഷിണ ഭാരതത്തില്‍ പ്രചാരത്തില്‍ ഉള്ളതുമായ വൈദ്യ ശാസ്ത്രമാണ് സിദ്ധ വൈദ്യം. സിദ്ധ വൈദ്യശാസ്ത്രത്തിന് കാലഘട്ടത്തിന് അനുസൃതമായുള്ള ജനകീയ അടിത്തറയും മുന്നോട്ട് പോക്കും ആവശ്യമാണ്. വര്‍ത്തമാന കാലഘട്ടത്തില്‍ സിദ്ധയെ ജനകീയമാക്കുന്നതിന് സൂക്ഷമങ്ങളായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. അതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് അടിസ്ഥാന സൗകര്യ വികസനങ്ങളൊരുക്കുകയും ഗവേഷണത്തിന് പിന്തുണ നല്‍കുകയും ചെയ്തു.

സിദ്ധ പരമാവധി ജനകീയമാക്കുന്ന കര്‍മ്മപരിപാടി ആവിഷ്‌കരിച്ചിട്ടുണ്ട്. ഭാരതീയ ചികിത്സാ വകുപ്പിന്റെ 20 കിടക്കകളോട് കൂടിയ ആശുപത്രി, 6 ഡിസ്പെന്‍സറികള്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കീഴില്‍ 28 സ്ഥാപനങ്ങള്‍, നാഷണല്‍ ആയുഷ് മിഷന്റെ കീഴില്‍ 3 ട്രൈബല്‍ യൂണിറ്റുകള്‍, ഭാരതീയ ചികിത്സാ വകുപ്പിന്റെ ആശുപത്രികളില്‍ 10 അറ്റാച്ച്ഡ് യൂണിറ്റുകള്‍, 3 ഇന്റഗ്രേറ്റഡ് ആയുഷ് മെഡിക്കല്‍ യൂണിറ്റുകള്‍ എന്നിവ സംസ്ഥാനത്ത് സിദ്ധ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സ്ത്രീകളും പെണ്‍കുട്ടികളും അഭിമുഖീകരിക്കുന്ന വിളര്‍ച്ചാ രോഗം, ഇതര സ്ത്രീരോഗങ്ങള്‍ എന്നിവ അകറ്റി ആരോഗ്യ പൂര്‍ണമായ ഭാവി തലമുറ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടു കൂടി ഭാരതീയ ചികിത്സാ വകുപ്പും നാഷണല്‍ ആയുഷ് മിഷനും ചേര്‍ന്ന് 'മഗളിര്‍ ജ്യോതി' എന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി മലപ്പുറം, പാലക്കാട് എന്നീ ജില്ലകളില്‍ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കി വരുന്നു. അസ്ഥി സന്ധി രോഗ ചികിത്സക്കായി 3 സിദ്ധ വര്‍മ യൂണിറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. സിദ്ധ വിഭാഗത്തിലെ പാലിയേറ്റിവ് കെയര്‍ യൂണിറ്റ് ആലപ്പുഴ മണ്ണഞ്ചേരിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.

നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടര്‍ ഡോ. പ്രിയ കെ.എസ്., ഹോമിയോപ്പതി വകുപ്പ് വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. ബീന എം.പി., ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ടി.ഡി. ശ്രീകുമാര്‍, ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് പിസിഒ ഡോ. ടി.കെ. വിജയന്‍, ഭാരതീയ ചികിത്സ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ. പി.ആര്‍. സലജ കുമാരി, സിദ്ധ പ്രാദേശിക ഗവേഷണ കേന്ദ്രം, പൂജപ്പുര റിസര്‍ച്ച് ഓഫീസര്‍ (സിദ്ധ) & ഇന്‍ ചാര്‍ജ് ഡോ. നടരാജന്‍ എസ് , തിരുവനന്തപുരം ഐഎസ്എം ഡിഎംഒ ഇന്‍ ചാര്‍ജ് ഡോ. അജിത അതിയേടത്ത്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ തിരുവനന്തപുരം ഡിപിഎം ഡോ. ആശ വിജയന്‍, ദേശീയ ആയുഷ് മിഷന്‍ സംസ്ഥാന പ്രോഗ്രാം മാനേജര്‍മാരായ ഡോ. ജയനാരായണന്‍. ആര്‍, ഡോ. സജി പി.ആര്‍. എന്നിവര്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റിന്‍കരയില്‍ സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ നിന്നും വിദ്യാര്‍ഥിനിക്ക് പാമ്പു കടിയേറ്റു  (20 minutes ago)

ഷെഫീഖ് വധശ്രമക്കേസില്‍ ശിക്ഷ വിധിച്ച് കോടതി: പിതാവ് ഷെരീഫിന് 7 വര്‍ഷവും രണ്ടാനമ്മ അനീഷയ്ക്ക് 10 വര്‍ഷ കഠിന തടവും  (35 minutes ago)

ജയ്പൂരില്‍ സിഎന്‍ജി ട്രക്ക് മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് മരണം  (48 minutes ago)

എം.ടി. വാസുദേവന്‍ നായര്‍ ആശുപത്രിയില്‍...  (59 minutes ago)

മോദിയുടെ കുവൈത്ത് സന്ദര്‍ശനത്തിന് പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങൾ? പ്രധാനമന്ത്രിയ്ക്ക് ഊഷ്മള വരവേൽപ് നൽകാൻ ഒരുങ്ങി രാജ്യം, സന്ദർശനത്തിനിടെ സുപ്രധാന കരാറുകളിൽ ഒപ്പുവയ്ക്കുമെന്ന് സൂചനകൾ, പ്രതീക്ഷയോടെ ഉറ്റു  (1 hour ago)

29-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് കൊടിയിറങ്ങി: മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോരം 'മലു' കരസ്ഥമാക്കി; മികച്ച ചിത്രത്തിനുള്ള പീപ്പിള്‍സ് അവാര്‍ഡ് മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമയ്ക്ക്  (1 hour ago)

ഭാര്യയെ കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിക്കാന്‍ കൊണ്ടുപോയ ഭര്‍ത്താവ് അറസ്റ്റില്‍  (2 hours ago)

തമിഴ്നാട്ടില്‍ കോടതിക്കു മുന്നില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി ഏഴംഗസംഘം  (2 hours ago)

സൗദിയില്‍ വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം  (2 hours ago)

അഭിമാന നിമിഷം : കൊച്ചുമകള്‍ ആരാധ്യയുടെ സ്‌കൂള്‍ വാര്‍ഷിക ദിനത്തില്‍ പങ്കെടുത്ത് അമിതാബ് ബച്ചനും  (3 hours ago)

ആദ്യരാത്രിയില്‍ നവവധുവിന്റെ ആവശ്യം കേട്ട് ഞെട്ടി നവവരന്‍...  (3 hours ago)

തെളിവധിഷ്ഠിത ഗവേഷണത്തിലൂടെ സിദ്ധ വൈദ്യശാസ്ത്രത്തിന് മുന്നേറാനാകണം: മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

അപകീര്‍ത്തിക്കേസ്: കെ.സുരേന്ദ്രന്‍ വിചാരണ കോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍നിന്ന് ഇളവ്  (4 hours ago)

ആറുവയസുകാരിയെ രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ദുർ‍മന്ത്രവാദം അല്ലെന്ന് സ്ഥിരീകരണം; ആദ്യ ഭാര്യയുമായി ഭർത്താവ് അടുക്കാൻ മകൾ കാരണമാകുമെന്ന് ഭയം: കുട്ടി ബാധ്യത ആകതിരിക്കാൻ  (6 hours ago)

ശബരിമല തീർത്ഥാടകരുടെ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ചങ്ങനാശ്ശേരി സ്വദേശിയ്ക്ക് ദാരുണാന്ത്യം; പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി...  (6 hours ago)

Malayali Vartha Recommends