സന്തോഷം ദു:ഖക്കടലായി... ജര്‍മനിയിലെ തിരക്കേറിയ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ടു മരണം; 68 പേര്‍ക്ക് പരിക്ക്
സമാധാനത്തോടെയും സന്തോഷത്തോടെയും പ്രവര്‍ത്തിച്ച ക്രിസ്തുമസ് മാര്‍ക്കറ്റ് ദു:ഖക്കടലായി. ജര്‍മനിയിലെ കിഴക്കന്‍ നഗരമായ മക്‌ഡെബര്‍ഗിലെ തിരക്കേറിയ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ടു മരണം. അറുപതു പേര്‍ക്ക് പരുക്കേറ്റു. 15 പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ ഒരു കുട്ടിയുമുള്ളതായാണ് വിവരം. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം.
കാര്‍ ആള്‍കൂട്ടത്തിനിടയിലൂടെ നാനൂറ് മീറ്ററോളം മുന്നോട്ടു നീങ്ങി. സംഭവത്തിന്റെ ദൃശ്യം സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാറോടിച്ച അന്‍പതു വയസുകാരനായ സൗദി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2006 മുതല്‍ ജര്‍മനിയില്‍ സ്ഥിരതാമസമാക്കിയ ഇയാള്‍ ഡോക്ടറായി പ്രവര്‍ത്തിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കാറില്‍ സ്‌ഫോടക വസ്തുക്കളുണ്ടെന്ന സംശയത്തില്‍ സ്ഥലത്തു നിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷം പൊലീസ് നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
പ്രതി താമസിക്കുന്ന ബേണ്‍ബര്‍ഗ് കേന്ദ്രീകരിച്ചും പൊലീസിന്റെ പരിശോധന തുടരുകയാണ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്നും നടന്നത് ആക്രമണമാണെന്നു കരുതുന്നതായും പ്രദേശിക സര്‍ക്കാര്‍ വക്താവ് മത്തിയാസ് ഷുപ്പെയും നഗര വക്താവ് മൈക്കല്‍ റീഫും പറഞ്ഞു. സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ഇന്ന് മക്‌ഡെബര്‍ഗ് സന്ദര്‍ശിക്കുമെന്നാണ് സൂചന. മക്‌ഡെബര്‍ഗിലെ ക്രിസ്മസ് മാര്‍ക്കറ്റിലുണ്ടായ സംഭവത്തെ സൗദി വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ഉടന്‍ രാജിവയ്ക്കണമെന്ന് ഇലോണ്‍ മസ്‌ക് എക്‌സിലൂടെ ആവശ്യപ്പെട്ടു.
2016 ഡിസംബര്‍ 19 ന് ബര്‍ലിനിലെ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് ട്രക്ക് പാഞ്ഞുകയറി 12 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഇറ്റലിയിലേക്കു കടന്ന തുനീസിയയില്‍ നിന്നുള്ള അഭയാര്‍ത്ഥിയായ അനീസ് അംരിയെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കൊലപ്പെടുത്തി. 2016 ലെ ആക്രമണത്തിന്റെ എട്ടാം വാര്‍ഷികത്തിന്റെ പിറ്റേന്നാണ് സമാനമായ സംഭവം.
അതേസമയം സംഭവത്തിലെ ആക്രമണ സാധ്യത പൊലീസ് തള്ളുന്നില്ല. കാര്‍ ഓടിച്ചിരുന്ന 50 വയസുകാരനായ ആളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. സൗദി പൗപരനായ ഇയാള്‍ ഡോക്ടറാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈസ്റ്റേണ്‍ ജര്‍മനിയിലെ മാഗ്‌ഡെബര്‍ഗ് നഗരത്തിലുള്ള ക്രിസ്മസ് മാര്‍ക്കറ്റിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയ കാര്‍ ആളുകളെ ഇടിച്ചിട്ട് 400 മീറ്ററോളം മുന്നോട്ട് നീങ്ങിയെന്നാണ് വിവരം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സംഭവ സ്ഥലത്ത് ആംബുലന്‍സുകളും ഫയര്‍ എഞ്ചിനുകളും എത്തിച്ചേരുന്ന ദൃശ്യങ്ങള്‍ ചില അന്ത്രാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
പ്രാദേശിക സമയം വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ നല്ല തിരക്കുള്ള മാര്‍ക്കറ്റിലേക്ക് കറുത്ത നിറത്തിലുള്ള ബിഎംഡബ്ല്യൂ കാര്‍ ഇടിച്ചുകയറുകയായിരുന്നു. ആക്രമണമാണ് നടന്നതെന്ന് കരുതുന്നതായും അവിടെ നിന്നുള്ള ദൃശ്യങ്ങള്‍ പേടിപ്പെടുത്തുന്നതാണെന്നും സ്റ്റേറ്റ് ആഭ്യന്തര മന്ത്രാലയം വക്താവ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തു വരേണ്ടതുണ്ട്.
ബെര്‍ലിനില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെ ഈസ്റ്റേണ്‍ ജര്‍മനിയിലെ മഗ്‌ഡെബര്‍ഗ് നഗരത്തില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറിയ കറുത്ത ബിഎംഡബ്ല്യൂ കാര്‍ ഓടിച്ചിരുന്നത് അന്‍പത് വയസുകാരനായ സൗദി പൗരനാണെന്ന് അധികൃതര്‍ അറിയിച്ചു. മ്യൂണിക് രജിസ്‌ട്രേഷനുള്ള കാര്‍ ഇയാള്‍ വാടകയ്ക്ക് എടുത്തതാണെന്നും കണ്ടെത്തി. സൗദി പൗരനെ ചോദ്യം ചെയ്യുകയാണ്. സംഭവത്തില്‍ ആക്രമണ സാധ്യത ഇതുവരെ അധികൃതര്‍ തള്ളിക്കളഞ്ഞിട്ടില്ല.
കാര്‍ ഓടിച്ചിരുന്ന സൗദി ഡോക്ടര്‍ 2006 മുതല്‍ ജര്‍മനിയില്‍ താമസിക്കുന്നയാളാണ്. ഇയാള്‍ ഒരൊറ്റയാള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും മറ്റെവിടെയും പ്രശ്‌ന സാധ്യത നിലനില്‍ക്കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു. പ്രാദേശിക സമയം വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം. ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയ കാര്‍ ആളുകളെ ഇടിച്ചിട്ടുകൊണ്ട് 400 മീറ്ററോളം മുന്നോട്ട് നീങ്ങി. നിലവില്‍ ഈ പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
" f
https://www.facebook.com/Malayalivartha