ലാന്‍ഡിങ്ങിനിടെ വിമാനം തെന്നി മാറി കടലിലേക്ക്...! നിലവിളിച്ച് യാത്രക്കാർ ; ഭയാനക ദൃശ്യങ്ങൾ പുറത്ത്
നിറയെ യാത്രക്കാരുമായി ബോയിംഗ് 737 റണ്‍വേയില്‍ നിന്നും തെന്നിമാറി. , കടലില്‍ നിന്നും വെറും 15 യാര്‍ഡുകള്‍ മാത്രം ദൂരെയാണ് അത് തെന്നി മാറി ചെന്ന് വന്നു നിന്നത്. ദൃശ്യങ്ങളടക്കം പുറത്തു വന്നു. നോര്‍വ്വേയിലെ, റോംസ്ഡാല്‍ ഉപദ്വീപിന്റെ വടക്കന്‍ തീരപ്രദേശത്തുള്ള മോള്‍ഡെയിലാണ് സംഭവം നടന്നത്. ഓസ്ലോയില്‍ നിന്നും പുറപ്പെട്ട വിമാനം അതീവ ഭയാനകമായ ഒരു ലാന്‍ഡിംഗ് ആണ് നടത്തിയത്.ഡി വൈ 430 വിമാനം റണ്‍വെയെ സമീപിക്കുന്നതും, അതിവേഗത്തില്‍ തന്നെ റണ്‍വേയില്‍ നിന്നും തെന്നിമാറുകയായിരുന്നു . വെറും 45 മിനിറ്റ് മാത്രം യാത്രയുള്ള ഈ വിമാനം പ്രതികൂല കാലാവസ്ഥ കാരണം ഒരു മണിക്കൂര്‍ വൈകി.
സമുദ്രത്തിലേക്ക് വീഴാൻ വെറും 14 മീറ്റര്‍ ദൂരം മാത്രം ബാക്കിയുള്ളപ്പോഴാണ് വിമാനം നിന്നത്. വിമാനത്താവളം ഏതാണ്ട് മൂന്ന് ഭാഗത്തോളം സമുദ്രത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒന്നാണ്. 11 വര്‍ഷം പഴക്കമുള്ള വിമാനമാണിത്.പിന്നാലെ അടിയന്തിര സേവന വിഭാഗം സ്ലൈഡുകള്‍ ഉപയോഗിച്ച് വിമാനത്തില്‍ നിന്നും യാത്രക്കാരെ രക്ഷിച്ചു പുറത്തു കടത്തി.
165 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറാന്‍ ഉണ്ടായ കാരണം അന്വേഷിക്കുകയാണ് അധികൃതര്‍. മരവിപ്പിക്കുന്ന തണുപ്പ് കാരണം റണ്‍വേയില്‍ വഴുക്കല്‍ ഉണ്ടായിരുന്നതായി ഒരു നോര്‍വീജിയന്‍ വക്താവ് അറിയിച്ചു.മാത്രമല്ല, വിമാനം ഇറങ്ങുന്ന സമയം കനത്ത കാറ്റും ഉണ്ടായിരുന്നു. എന്നാല്‍, റണ്‍വേയുടെ സ്ഥിതി യഥാര്‍ത്ഥത്തില്‍ വിലയിരുത്താന്‍ ഇനിയും സമയം എടുക്കുമെന്നാണ് വിമാനത്താവളത്തിന്റെ ചുമതലയുള്ള ഏവിനോറും പോലീസും പറയുന്നത്.
https://www.facebook.com/Malayalivartha